ദേശീയപാതയിലെ കുഴിയില്‍ വീണു; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയില്‍ വെള്ളം കയറിയ കുഴിയില്‍ ഇരുചക്ര വാഹനം വീഴുകയായിരുന്നു.
bike-fell-on-pothole-on-national-highway-rider-died
Naanu-accident.
Updated on
1 min read

കോഴിക്കോട്: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് (accident)മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് - കണ്ണൂര്‍ ദേശീയ പാതയില്‍ മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപത്ത് ഇന്ന് പകല്‍ 11.30യോടെയാണ് അപകടം നടന്നത്.

ചോമ്പാല്‍ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തില്‍ മാതാസ് ഭവനത്തില്‍ ടി.ടി.നാണു (61) ആണ് മരിച്ചത്. കനത്ത മഴയില്‍ വെള്ളം കയറിയ കുഴിയില്‍ ഇരുചക്ര വാഹനം വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നാണുവിനെ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചോമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ്. രണ്ടാഴ്ച മുമ്പ് ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ കുഴിയില്‍ വിണ് മരിച്ചിരുന്നു.

ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; കൈയോടെ പൊക്കി പൊലീസ്, ഞെട്ടിക്കുന്ന സംഭവം തിരൂരില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com