അന്‍പതോളം പേരെ കടിച്ച തെരുവ് നായ ചത്ത നിലയില്‍; വിദ്യാര്‍ത്ഥിനിയെ കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മണി മുതല്‍ ഒരു മണി വരെയുള്ള സമയങ്ങളിലാണ് നായ ആളുകളെ ആക്രമിച്ചത്.
Stray dog ​​that bit about 50 people found dead; footage of it biting a student released
തെരുവ് നായ വിദ്യാര്‍ത്ഥിനിയെ കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് -Stray dog.
Updated on
1 min read

കണ്ണൂര്‍: കണ്ണൂരില്‍ അമ്പതിലേറെ പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവ് നായ(Stray dog) ചത്ത നിലയില്‍. ഇന്ന് രാവിലെ പതിനൊന്ന് 'താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ്.ബി.ഐ പരിസരം,പഴയ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥിനിയുള്‍പ്പെടെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവ് നായയെയാണ് താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പരിസര ചത്ത നിലയില്‍ കണ്ടെത്തിയത്. മണി മുതല്‍ ഒരു മണി വരെയുള്ള സമയങ്ങളിലാണ് നായ ആളുകളെ ആക്രമിച്ചത്.

ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; കൈയോടെ പൊക്കി പൊലീസ്, ഞെട്ടിക്കുന്ന സംഭവം തിരൂരില്‍

രാവിലെ മറ്റൊരു നായയെയും തെരുവ് നായ കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. തെരുവ് നായക്ക് ഭ്രാന്തിളകിയിട്ടുണ്ടെന്ന സംശയത്താല്‍ ജില്ലാ വെറ്റിനറി ആശുപത്രി അധികൃതര്‍ സ്രവ പരിശോധനക്കായി എടുത്തിട്ടുണ്ട്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വഴി യാത്രക്കാര്‍ക്കാണ് കടിയേറ്റത്.

പ്‌ളാസ എസ്ബിഐക്ക് സമീപത്തു നിന്നും നടന്നു പോകുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പ്‌ളാറ്റ്‌ഫോമില്‍ നിന്നും നിരവധി യാത്രക്കാര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പേയിളകിയ നായയെ റെയില്‍വെ ജീവനക്കാരും നാട്ടുകാരും പിന്‍തുടര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.

250 കിലോമീറ്റര്‍ നീണ്ട ജലപാത;'കൊച്ചി വാട്ടര്‍മെട്രോ' മുംബൈയിലേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com