നിലമ്പൂർ: ഫലം നിർണ്ണയിക്കുക ഈ അടിയൊഴുക്കുകൾ; ക്രൈസ്തവ വോട്ട് ലക്ഷ്യം വച്ചുള്ള മുന്നണികളുടെ നീക്കം സമവാക്യങ്ങൾ മാറ്റുമോ? ഉപതെരഞ്ഞെടുപ്പ് ഉത്തരം നൽകും

ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ച് മൂന്ന് മുന്നണികളും നടത്തുന്ന നീക്കം കേരളത്തിലെ രാഷ്ട്രീയ സാമുദായിക പരമ്പരാഗത ചിത്രത്തെ മാറ്റിമറിക്കുമോ?
Nilambur by election
Nilambur by election: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ( പ്രതീകാത്മക ചിത്രം)ഫയല്‍ ചിത്രം
Updated on
2 min read

മലപ്പുറം: വ്യാഴാഴ്ച നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് (Nilambur by election)മുന്നോടിയായി, ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ മൂന്ന് മുന്നണികളും അവസാന വട്ട ശ്രമത്തിലാണ്.

പരമ്പരാഗതമായി ഐക്യ ജനാധിപത്യ മുന്നണിയോട് (യുഡിഎഫ്) കൂറ് പുലർത്തുന്നതാണ് കേരളത്തിലെ ക്രൈസ്തവിവഭാഗത്തിലെ ഭൂരിപക്ഷം വോട്ടർമാരും. നിലമ്പൂരും ഇതിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ മാറിയ സാഹചര്യത്തിൽ സജീമായി മൂന്ന് മുന്നണികളും ഈ വോട്ടിൽ കണ്ണുനട്ട് പ്രചാരണം നടത്തുന്നു. സംസ്ഥാനത്തെ സാമുദായിക, രാഷ്ട്രീയ സമവാക്യങ്ങൾ മാറിയോ ഇല്ലയോ എന്നതിന് ഉത്തരം ഇവിടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് കണ്ടെത്താനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പാർട്ടികളും കരുതുന്നു.

നിലമ്പൂരിലെ വോട്ടർമാരിൽ ഏകദേശം 11% ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ്. അതായത് മൊത്തം വോട്ടർമാരിലെ .40,000 ത്തോളം വോട്ട് ഇത് വരും. അവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരായ കർഷകരും അവരുടെ കുടുംബങ്ങളുമാണ് - ഏകദേശം 14,000 സീറോ-മലബാർ കത്തോലിക്കർ, 9,000 ഓർത്തഡോക്സുകാർ, 6,000 മാർത്തോമക്കാർ, 4,000 മലങ്കര കത്തോലിക്കർ, ലാറ്റിൻ കത്തോലിക്ക, യാക്കോബായ, സി‌എസ്‌ഐ, പെന്തക്കോസ്ത് സഭകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ള ഏഴായിരത്തോളംപേർ.

ചരിത്രപരമായി, ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിലേക്കും യുഡിഎഫിലേക്കും വളരെയധികം ചായ്‌വ് കാണിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ കാലത്ത്. എന്നാൽ, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകൾ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു - ഈ മേഖലയിൽ നിന്നുള്ള 1,000 മുതൽ 2,000 വരെ വോട്ടർമാരുടെ പിന്തുണ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പി വി അൻവറിനാണ് ലഭിച്ചതെന്ന് കഴിഞ്ഞ് തെരഞ്ഞെടുപ്പിലെ കണക്കുകൾ വച്ച് വാദിക്കുന്നവരുണ്ട്.

കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലീം സമുദായസംഘടനകൾക്കിടയിൽ വർദ്ധിച്ചുവരുന്ന അകൽച്ചയുടെ പശ്ചാത്തലത്തിലാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഈ വിഭജനത്തെ മുതലെടുക്കാൻ ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ സഖ്യവും ക്രിസ്ത്യൻ സംഘടനകളിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

സഖ്യകക്ഷികളെ തെരഞ്ഞെടുക്കുന്നതിൽ കോൺഗ്രസിന് മുന്നറിയിപ്പ് നൽകി കത്തോലിക്കാ കോൺഗ്രസ് (താമരശ്ശേരി രൂപത) അടുത്തിടെ പ്രസ്താവന പുറത്തിറക്കി. “ഇത് വോട്ടുകളെ സ്വാധീനിക്കാനുള്ള സന്ദേശമല്ല, മറിച്ച് ഒരു പൊതു മുന്നറിയിപ്പായിരുന്നു,” താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ വ്യക്തമാക്കി. “മത തീവ്രവാദത്തെ വെള്ളപൂശുന്നത് രാഷ്ട്രീയ പാർട്ടികൾ ഒഴിവാക്കണം. കത്തോലിക്കാ കോൺഗ്രസിനെ കാസ (CASA) യുമായി താരതമ്യപ്പെടുത്തിയ പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു.” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് സതീശൻ നടത്തിയ പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയെങ്കിലും, കോൺഗ്രസ് നേതൃത്വം ഈ വിഷയം അഭിമുഖീകരിക്കാൻ തയ്യാറായില്ല. . ഈ വിഷയം തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനുള്ള സാധ്യത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളിക്കളഞ്ഞു, "കത്തോലിക്കാ കോൺഗ്രസ് പ്രസ്താവന താമരശ്ശേരി യൂണിറ്റിൽ നിന്നാണ് വന്നത്, അതേസമയം നിലമ്പൂർ മാനന്തവാടി രൂപതയുടെ കീഴിലാണ്. ഇവിടെ ഇത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. നിലമ്പൂരിലെ ക്രിസ്ത്യൻ കർഷകർക്കിടയിൽ ഞങ്ങളുടെ സംഘടന ഇപ്പോഴും ശക്തമാണ്." അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, മാർത്തോമ്മാ സഭാ കൗൺസിലിലെ മുൻ അംഗമായ മോഹൻ ജോർജിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട് - പ്രത്യേകിച്ച് മാർത്തോമ്മാ, ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ഒരു വിഭാഗത്തെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കേരള കോൺഗ്രസുമായുള്ള ജോർജിന്റെ മുൻകാല ബന്ധം കോൺഗ്രസ്-വെൽഫെയർ പാർട്ടി സഖ്യത്തിൽ നിരാശരായ ക്രിസ്ത്യൻ വോട്ടുകൾ മോഹൻ ജോർജിന് അനുകൂലമാകുമെന്ന് ബി ജെ പി സഖ്യം പ്രതീക്ഷിക്കുന്നു.

ബിജെപി അനുകൂലികളുടെ ക്രൈസ്തവ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ- CASA) യുടെ സാന്നിധ്യവും സ്വാധീനം ചെലുത്തിയേക്കാം. കാസയ്ക്ക് ഈ മണ്ഡലത്തിൽ കുറഞ്ഞത് 2,000 വോട്ടുകളെയെങ്കിലും സ്വാധീനിക്കാൻ കഴിയുമെന്ന് കരുതന്നവരുണ്ട്, ഇത് ക്രൈസ്തവ സമൂഹത്തിനുള്ളിൽ ചെറുതെങ്കിലും നിർണായകമായ മാറ്റത്തെയാണ് കാണിക്കുന്നത്.

മധ്യ കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ അടുത്തകാലത്തായി ബിജെപിയോടുള്ള അനുകൂല മനോഭവാം കൂടുതൽ പ്രകടമാണെങ്കിലും, നിലമ്പൂർ ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിൽ അത്രത്തോളം സ്വാധീനം ഉണ്ടാക്കാനായിട്ടില്ല. എന്നാൽ, കോൺഗ്രസ് എടുത്ത സമീപനം പുതിയ ചില ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെയും "മത മൗലികവാദത്തെയും" ലക്ഷ്യം വച്ച് കഴിഞ്ഞ മൂന്ന് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് പ്രചാരണം നയിച്ചതോടെ, വിശ്വാസവും സാമുദായിക സമവാക്യങ്ങളുമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദുവായി മാറിയതെന്ന് വ്യക്തമായി.

ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമോ അതോ ഈ രാഷ്ട്രീയ അടിയൊഴുക്കുകളിൽ അതിൽ വിള്ളലുണ്ടാകുമോ എന്നതാകും നിലമ്പൂരിലെ ഫലം നിർണ്ണയിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com