

തിരുവനന്തപുരം: കേരളത്തിലെ യുവത്വം വിദേശത്ത് ഉന്നത വിദ്യാഭ്യാസം തേടുമ്പോള്‍ വിദേശ രാജ്യത്തുള്ളവര്‍ കേരള സര്‍വകലാശാലയിലേയ്ക്ക് എത്തുന്നതായി കണക്കുകള്‍. സര്‍വകലാശാലയുടെ കണക്കനുസരിച്ച് 2025-26 അധ്യയന വര്‍ഷത്തില്‍ നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 138 ശതമാനം വിദേശ അപേക്ഷകള്‍ വര്‍ധിച്ചു.
2025-26ല്‍ 81 രാജ്യങ്ങളില്‍ നിന്ന് 2620 അപേക്ഷകള്‍ സര്‍വകലാശാല അധികൃതര്‍ക്ക് ലഭിച്ചു. 2021- 22ല്‍ ല്‍ ഇത് 1,100 വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2022ല്‍ 23ല്‍ 1400ഉം 2024-25ല്‍ 2600 ഉം സര്‍വകലാശാലയ്ക്ക് ലഭിച്ചു.
കേരളത്തിലെ എല്ലാ സര്‍വലാശാലകളേയും വെച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചത് കേരള സര്‍വകലാശാലയാണ്, കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിക്‌സ് ഡയറക്ടര്‍ സാബു ജോസഫ് പറഞ്ഞു. ഈ വര്‍ഷത്തെ അപേക്ഷകളില്‍ ബിരുദ പ്രോഗ്രാമുകള്‍ക്ക് 1265 ഉം ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 1020ഉം പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് 335 ഉം എന്നതാണ് കണക്ക്.
അപേക്ഷകരില്‍ ഭൂരിഭാഗവും ആഫ്രിക്കയില്‍ നിന്നുള്ളവരാണെങ്കിലും ഇറാന്‍, ഇറാഖ്, ഒമാന്‍, സൗദി അറേബ്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്സ തുര്‍ക്ക്‌മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, റഷ്യ, ഫ്രാന്‍സ്, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുണ്ട്.
കൊമേ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് കൂടുതല്‍ ആളുകള്‍ പഠിക്കാനെത്തുന്നത്. പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്, ഭാഷാശാസ്ത്രം, ഇംഗ്ലീഷ് സാഹിത്യം എന്നിവയും തെരഞ്ഞെടുക്കുന്നവരുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി, കെമിസ്ട്രി, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, സ്ഥിതിവിവര കണക്കുകള്‍ തുടങ്ങിയ ശാസ്ത്ര വിഷയങ്ങളും തെരഞ്ഞെടുക്കുന്നവരുണ്ട്.
നിലവില്‍ കൊളംബിയ, പെറു,യുകെ, യുഎസ്എ എന്നിവയുള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ള 205 വിദ്യാര്‍ഥികള്‍ ഉണ്ട്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും സര്‍വകലാശാലയുടെ ആഗോള പ്രാധാന്യത്തെയാണ് വര്‍ധിച്ച് വരുന്ന അപേക്ഷ സൂചിപ്പിക്കുന്നതെന്ന് സാബു ജോസഫ് പറഞ്ഞു.
While Kerala youths are scouting for higher education abroad, their international peers appear to be increasingly turning towards the University of Kerala. According to the university, the current academic year of 2025-26 has seen a 138 percent rise in foreign applications compared four years ago.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
