പ്രവാസി വ്യവസായികളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്; 260 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

സീ ഷെല്‍ സേവറി, സീബ്രീസ് എന്നീ രണ്ട് വ്യവസായ സ്ഥാപനങ്ങളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
Income Tax Department raids houses of expatriate industrialists
പ്രവാസി വ്യവസായികളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
Updated on
1 min read

കോഴിക്കോട്: കോഴിക്കോട്ടെയും മലപ്പുറത്തെയും രണ്ട് പ്രവാസികളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയില്‍ 260 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. സീ ഷെല്‍ സേവറി, സീബ്രീസ് എന്നീ രണ്ട് വ്യവസായ സ്ഥാപനങ്ങളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സീ ഷെല്‍ സേവറി. രണ്ട് പ്രവാസി വ്യവസായികളുടെ ഉടമസ്ഥതയില്‍ ഇവര്‍ക്ക് ചെന്നൈയിലും ദുബായിലും ഹോട്ടലുകള്‍ ഉണ്ട്. നരിക്കോടന്‍ ഹമീദ്, കുഞ്ഞുമൂസ എന്നിവരുടെ വീടുകളിലും സ്ഥാപനത്തിലും നടത്തിയ റെയ്ഡില്‍ 2കോടി 17 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇത്രയും തുക കൈയില്‍ വച്ചത് ചട്ടലംഘനമാണെന്നും ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തും വിദേശത്തുമായി ഇവര്‍ നിക്ഷേപിച്ചിരിക്കുന്ന 120 കോടിയുടെ ആസ്തി ചട്ടലംഘനമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള സിബ്രീസ് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 20ലക്ഷം രൂപ കണ്ടെടുത്തു. ഇതിന്റെ ഉടമ വിദേശത്തും രാജ്യത്തും നിക്ഷേപിച്ച 140 കോടി കണക്കില്‍പ്പെടാത്തതെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്്. എല്ലാ സ്വത്തുക്കളും ഇന്‍കം ടാക്‌സിന്റെ പരിധിയില്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Summary

The Income Tax Department has said that illegal assets worth Rs 260 crore were found during inspections conducted at the establishments and homes of two expatriates in Kozhikode and Malappuram. The Income Tax officials conducted inspections at two industrial establishments, Sea Shell Savory and Sea Breeze.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com