Sunny Joseph
Sunny Josephഫെയ്സ്ബുക്ക്

അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ: സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
Published on

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി വി അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിയതു കൊണ്ടാണ് പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അന്ന് നടക്കാതെ പോയത്. ഇപ്പോഴും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇനിയും ചര്‍ച്ചയാകാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Sunny Joseph
എട്ടുറൗണ്ടുകളിലും മുന്‍തൂക്കം, ലീഡ് 6000 കടന്ന് ആര്യാടന്‍ ഷൗക്കത്ത്; പതിനായിരത്തിലധികം വോട്ടുകള്‍ പിടിച്ച് പി വി അന്‍വര്‍

സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 'തെരഞ്ഞെടുപ്പിലെ നേട്ടം തന്റെ മാത്രമല്ല. കെപിസിസി പ്രസിഡന്റ് ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമാണ്. യുഡിഎഫ് അതിശക്തമാണ്. ജനപിന്തുണ ലഭിച്ചതാണ് ആര്യാടന്‍ ഷൗക്കത്തിന്റെ മുന്നേറ്റത്തിന് വഴിതെളിയിച്ചത്. ജനങ്ങളോട് നന്ദി പറയുന്നു. ഈ ടീംവര്‍ക്ക് തുടരുക തന്നെ ചെയ്യും.2026ന്റെ വിജയത്തിന്റെ ചവിട്ടുപടിയായി നിലമ്പൂര്‍ മാറും. പി വി അന്‍വര്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ'- പി വി അന്‍വറിന്റെ മുന്നേറ്റം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

Sunny Joseph
ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ ശിവാജി വരെ ഉപയോഗിച്ചു, കാവിക്കൊടി ആര്‍എസ്എസിന്‍റേതു മാത്രമല്ല: ബിജെപി നേതാവ് ശിവരാജന്‍

പി വി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പി വി അന്‍വര്‍ 15000നും 20000 നും ഇടയില്‍ വോട്ടുപിടിക്കും.പി വി അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. അത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാകാമെന്നും അദ്ദേഹം സൂചന നല്‍കി.

Summary

KPCC President Sunny Joseph says the door is not closed before PV Anwar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com