Higher secondary teacher arrested
ജയേഷ്

വിദ്യാർഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ഹയർ സെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ

2024ലാണ് കേസിനാസ്പദമായ സംഭവം
Published on

കൽപ്പറ്റ: പോക്സോ കേസിൽ ​ഹയർ സെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ. വയനാട് സുൽത്താൽ ബത്തേരി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാ​ഗം താത്കാലിക ഹിസ്റ്ററി അധ്യാപകൻ ജയേഷാണ് അറസ്റ്റിലായത്. പീഡനത്തിനു ഇരയായ വിദ്യാർഥി കൗൺസിലർക്കു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശിയാണ് ജയേഷ്. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു.

കുട്ടിയെ അധ്യാപകനൊപ്പം പലയിടത്തായി നാട്ടുകാർ കണ്ടിരുന്നു. ഇവർ പരാതി നൽകിയതോടെയാണ് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൗൺസിലിങിനു വിധേയയാക്കിയത്. 2024ലാണ് കേസിനാസ്പദമായ സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com