എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി

എസ്എടി ആശുപത്രിയിലെ കാഷ്വല്‍റ്റിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിന് ഗുരുതര പരിക്ക്
oxygen cylinder explosion; nurse injured
എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിന് ഗുരുതര പരിക്ക്പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ കാഷ്വല്‍റ്റിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിന് ഗുരുതര പരിക്ക്. പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്‌ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്.

ഇന്നലെ രാവിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു അപകടം. ട്രോളിയില്‍ വച്ചിരുന്ന സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പരിശോധനയുടെ ഭാഗമായി ഷൈല തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാല്‍വ് തുറന്നിരുന്നതും ഷൈല സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കണ്ണിനുള്ളിലും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും പതിച്ചു.

കണ്ണിലെ ഞരമ്പുകള്‍ പൊട്ടുകയും ലെന്‍സിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അടിയന്തര ശസ്ത്രക്രിയ നടന്ന ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് സി എസ് ഷീബ പറഞ്ഞു. രണ്ടു വര്‍ഷമായി ഓക്‌സിജന്‍ സിലിണ്ടര്‍ പരിശോധിക്കുന്നതും ഘടിപ്പിക്കുന്നതും ഷൈലയാണ്.രണ്ടു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ സമാന അപകടത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് അമ്പിളിക്ക് പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com