
കോഴിക്കോട്: കൊയിലാണ്ടിയില്‍ ചിത്രീകരിച്ച നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമയുടെ പ്രമേയം മാറ്റത്തിന്റെതാണ്. കാലത്തിനനുസരിച്ച് എല്ലാത്തിനും മാറ്റം വേണമെന്നാണ് കൊയിലാണ്ടിക്കാരില്‍ ചിലരുടെ പക്ഷം. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികളിലും ഈ മാറ്റം വേണമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. മലബാറില്‍ ഉത്സവേേത്താടനുബന്ധിച്ച് ഡിജെ ഉള്‍പ്പടെയുള്ള പരിപാടികള്‍ വേണമെന്ന് ചിലര്‍ പറയുമ്പോള്‍ പരമ്പാരഗത രീതിയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് മറ്റുളളവരുടെ പക്ഷം. നേരത്തെ ചെണ്ടമേളം, ഭക്തിഗാനമേള തുടങ്ങിയ പരിപാടികളാണെങ്കില്‍ ഇപ്പോള്‍ അത് ഇലക്ട്രോണിക് സംഗീതവും ലൈറ്റ് ഷോകളും ലേസര്‍ ഷോകളും ഉള്‍ക്കൊള്ളുന്ന ഡിജെ പാര്‍ട്ടികള്‍ വരെയായി.
ഹിന്ദുക്ഷേത്രങ്ങളില്‍ മാത്രമല്ല, മറ്റ് മതവിശ്വാസികളുടെ ആഘോഷങ്ങളിലും ഇത്തരം പരിപാടികള്‍ കാണാം. ദിവസങ്ങള്‍ക്ക് മുന്‍പാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നടുവത്തൂര്‍ ദേവി ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായി ഡിജെ ഉള്‍പ്പടെയുള്ള പരിപാടികള്‍ അരങ്ങേറിയത്. ഇതിന് പിന്നാലെ സമീപത്തെ അരിക്കുളം, മുചുകുന്ന് കോട്ട, ചേരിമങ്ങാട് ക്ഷേത്രങ്ങളിലും സമാനമായ രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. വരാനിരിക്കുന്ന മറ്റ് ഉത്സവാഘോഷങ്ങളിലും ഇതേ രീതി തുടരനാണ് ചില ക്ഷേത്ര കമ്മിറ്റികളുടെ ആലോചന. ഇത് ക്ഷേത്രോത്സവങ്ങളിലുണ്ടാകുന്ന പുതിയ മാറ്റത്തിന്റെ ഭാഗമാണെന്നാണ് ചിലര്‍ പറയുന്നത്.
'കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഈ പ്രവണത വര്‍ദ്ധിച്ചുവരികയാണ്,' മലബാറിലുടനീളമുള്ള ക്ഷേത്രോത്സവങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന ഡിജെ കലാകാരനായ പ്രകാശ് പറഞ്ഞു. 'ഈ ഉത്സവ സീസണില്‍ മാത്രം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ആറ് ഷോകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. മുമ്പ്, യൂത്ത് ക്ലബ്ബുകളിലേക്കും വിവാഹം പോലുള്ള സ്വകാര്യ പരിപാടികളിലേക്കു മാത്രമായിരുന്നു ഞങ്ങള്‍ക്ക് ക്ഷണം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്ഷേത്ര കമ്മിറ്റികളും ഞങ്ങളെ ക്ഷണിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ്' ഇതെന്ന് അദ്ദേഹം പറയുന്നു.
യുവാക്കള്‍ ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും, പഴയ തലമുറയുടെ പ്രതികരണം അങ്ങനെയല്ല. 'എന്റെ ചെറുപ്പകാലത്ത് ഈ ഉത്സവങ്ങളിലെല്ലാം ഘോഷയാത്രകള്‍, കഥകളി, തെയ്യം പോലുള്ള കലാരൂപങ്ങള്‍ എന്നിവയായിരുന്നു. ഇപ്പോള്‍, ക്ഷേത്രവളപ്പില്‍ ഡിജെക്ക് ആളുകള്‍ നൃത്തം ചെയ്യുന്നു. ഇത് ഉത്സവത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നു' വിരമിച്ച അധ്യാപകനായ നാരായണന്‍ മാസ്റ്റര്‍ പറയുന്നു. യുവതലമുറയെ ആകര്‍ഷിക്കുന്നതിനും ഉത്സവത്തിന്റെ ഫണ്ട് ശേഖരണത്തിനും ഈ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണെന്ന് ചില കമ്മിറ്റികള്‍ പറയുന്നത്. 'കാലം മാറുകയാണെന്ന് കൊയിലാണ്ടിയിലെ ഒരു പ്രമുഖ ക്ഷേത്രത്തിലെ ട്രസ്റ്റിയായ കൃഷ്ണന്‍ നമ്പ്യാര്‍ പറഞ്ഞു.
എന്നാല്‍ ക്ഷേത്ര പരിസരങ്ങളുടെ പവിത്രതയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് ചില വിശ്വാസികളുടെ വാദം'ആത്മീയത പ്രതിധ്വനിപ്പിക്കുന്ന ഭക്തിഗാന രാത്രികളും താളവാദ്യങ്ങളും മുമ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍, ഡിജെ രാത്രികളാണ്. വൈകിയും സിനിമാ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍, ഇത് ഒരു ക്ഷേത്രോത്സവമായല്ല, ഒരു നൈറ്റ്ക്ലബ് പോലെയാണ് തോന്നുന്നത്,' 72 വയസായ മീനാക്ഷി അമ്മ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക