'കാത്തിരുന്നത് അറിഞ്ഞില്ല, വീണാ ജോർജിനെ അടുത്തയാഴ്ച കാണും'

മന്ത്രി വീണാ ജോർജ് ഇന്നലെ തന്നെ കാണാൻ സമയം തേടിയ കാര്യം അറിഞ്ഞിട്ടില്ലെന്നും ജെപി നഡ്ഡ പറഞ്ഞു
jp nadda, veena george
ജെപി നഡ്ഡ, മന്ത്രി വീണാ ജോര്‍ജ് ഫയല്‍
Updated on
1 min read

ന്യൂഡൽഹി: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നഡ്ഡ. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വീണാ ജോർജിനെ കാണുമെന്നാണ് നഡ്ഡ അറിയിച്ചത്. കാണുന്നതിന് തടസ്സമൊന്നുമില്ലെന്നും, മന്ത്രി വീണാ ജോർജിന് അപ്പോയിന്റ്മെന്റ് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഇന്നലെ തന്നെ കാണാൻ സമയം തേടിയതും, കാത്തിരുന്നതും അറിഞ്ഞില്ലെന്നും ജെപി നഡ്ഡ പറഞ്ഞു.

ആശ വർക്കർമാരുടെ സമരം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാതിരുന്നത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെത്തിയിട്ടും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായി ചർച്ച നടത്താനാകാതെ മന്ത്രി വീണാ ജോർജ് മടങ്ങിയെത്തിയതാണ് വിവാദമായത്. ആശ സമരത്തിൽ പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് മന്ത്രി നടത്തിയതെന്നായിരുന്നു വിമർശനം.

ലോക്സഭയിൽ ആരോ​ഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനിടെ, ആശാവർക്കർമാർ നടത്തുന്ന സമരം കെസി വേണു​ഗോപാൽ ഉന്നയിച്ചിരുന്നു. ആശാ വർക്കർമാർ കേരളത്തിൽ 38 ദിവസത്തിലേറെയായി സമരത്തിലാണ്. വിഷയം ഉന്നയിക്കാനായി സംസ്ഥാനആരോ​ഗ്യമന്ത്രി ഡൽഹിയിലെത്തിയെങ്കിലും കേന്ദ്രമന്ത്രി നഡ്ഡ കാണാൻ അവസരം നൽകിയില്ലെന്ന വിഷയവും ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ ചേംബറിലേക്ക് വന്നാൽ ഇതുൾപ്പെടെ എല്ലാ കാര്യവും സംസാരിക്കാമെന്ന് ജെ പി നഡ്ഡ, കെ സി വേണു​ഗോപാൽ അടക്കമുള്ള യുഡിഎഫ് എംപിമാരെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് എംപിമാർ ഇന്ന് ഉച്ചയ്ക്ക് ചേംബറിലെത്തി കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നഡ്ഡയുമായി ചർച്ച നടത്തും. ആശ വർക്കർമാരുടെ വിഷയം അടക്കം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് യുഡിഎഫ് എംപിമാർ സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJP demonstration in Delhi
n shamsudheen
Narendra Modi
jp nadda rahul gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com