മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; മൃതദേഹം കാറിനുള്ളില്‍

സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
S GANESH
എസ് ഗണേഷ്
Updated on
1 min read

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എഎംവിഐ ആയ ഗണേഷ്, അടൂര്‍ സ്വദേശിയാണ്.

സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

പ്രാഥമികാന്വേഷണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. ഭാര്യ ജൂണാ ഗണേഷ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്‌സ് ആണ്. കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആഷോ ഗണേഷ് കുമാര്‍ മകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com