ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ എത്തിക്കും; ജെഎസ്ഡബ്ല്യ വ്യാജ ലോഗാ പതിപ്പിച്ച് വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍

നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്തക്കള്‍ കമ്പനിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോട്ട പനമ്പിള്ളിയിലെ വ്യാജ നിര്‍മാണ സ്ഥാപനം കണ്ടെത്തിയത്.
STEVE JHON - SIJO EBRAHAM
സ്റ്റീവ് ജോണ്‍ - സിജോ എബ്രഹാം
Updated on

തൃശൂര്‍: ജെഎസ്ഡബ്ല്യ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി കൈതാരത്ത് മണപുറം വീട്ടില്‍ സ്റ്റീവ് ജോണ്‍ (35), സ്ഥാപനത്തിലെ മെഷിന്‍ ഓപ്പറേറ്റര്‍ ചായിപ്പംകുഴി സ്വദേശി പാറേപറമ്പില്‍ വീട്ടില്‍ സിജോ എബ്രഹാം (29) വയസ്സ് എന്നിവരെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. പോട്ട പനമ്പിള്ളി കോളേജ് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റൂഫിങ്ങ് മാനുഫാക്ചറിങ്ങ് കമ്പനിയില്‍ നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത് അതില്‍ മഹാരാഷ്ട്രയിലെ മുംബൈ ബാന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎസ്ഡബ്ല്യ എന്ന കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ചായിരുന്നു നിര്‍മാണവും വിതരണവുമെന്ന് പൊലീസ് പറഞ്ഞു.

നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്തക്കള്‍ കമ്പനിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോട്ട പനമ്പിള്ളിയിലെ വ്യാജ നിര്‍മാണ സ്ഥാപനം കണ്ടെത്തിയത്. തുടര്‍ന്ന് കമ്പനി ചാലക്കൂടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ജെഎസ്ഡബ്ല്യു എന്ന കമ്പനിയുടെ വ്യാജമായി നിര്‍മിച്ച ലോഗോ പതിച്ച് നിര്‍മ്മിച്ച 43 റൂഫിങ്ങ് ഷീറ്റുകള്‍ പിടിച്ചെടുത്തു. കൃത്രിമ ലോഗോ പതിക്കാനായി ഉപയോഗിച്ച ഇലട്രോണിക്‌സ് മെഷീനുകളും പിടിച്ചെടുത്തു.

ചാലക്കുടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാന്‍ യാക്കൂബ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ മുരുകേഷ് കടവത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്‍സന്‍ പൗലോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു പ്രസാദ് , പ്രദീപ് എന്‍, വര്‍ഷ എസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com