തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തി, പന്ത്രണ്ടുകാരന് നേരെ ആക്രമണം, ജീവനക്കാരനെതിരെ കേസ്

കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീനക്കാരന്‍ കുട്ടിയെ തളളിയിടുകയായിരുന്നു
Twelve-year-old boy attacked while changing clothes at clothing store
കുട്ടിയെ ജീവനക്കാരന്‍ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
Updated on

കോഴിക്കോട്: തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീനക്കാരന്‍ കുട്ടിയെ തളളിയിടുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരനായ അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊത്ത് കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയത്.

എന്നാല്‍ ഇത് പാകമല്ലാത്തത്തിനെ തുടര്‍ന്നാണ് കുട്ടി രക്ഷിതാവിനൊപ്പം വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷിതാവും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായാണ് വിവരം. സംഭവത്തില്‍ തൊട്ടില്‍പാലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com