
കൊച്ചി: 'ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണമെന്നാണ് പഴമക്കാര്‍ പറയുന്നത്'. കേരളത്തിന്‍റെ തൊഴില്‍ മേഖലകളെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് ഇന്ന് അതിഥി തൊഴിലാളിള്‍ക്കുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേരാണ് ജോലി തേടി സംസ്ഥാനത്ത് എത്തുന്നത്. ഇതില്‍ ഒരുവിഭാഗം ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനായി റേഷന്‍ കടകളെയാണ് ആശ്രയിക്കുന്നത്.
ഒരുരാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ കൂടിയാവുകയാണ് ഇത്തരത്തില്‍ ഒരുവിഭാഗം അതിഥി തൊഴിലാളികള്‍. സംസ്ഥാനത്തെ മൂവായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് റേഷന്‍ കടയെ ആശ്രയിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
571 പേരാണ് മലപ്പുറം ജില്ലയില്‍ റേഷന്‍ വാങ്ങുന്നത്. ഇതില്‍ 283 പേര്‍ ബിഹാറികളും 167 പേര്‍ തമിഴ്‌നാട്ടുകാരുമാണ്. രണ്ടാം സ്ഥാനത്ത് ഇടുക്കിയാണ്. ഇടുക്കിയില്‍ 562 പേരും, എറണാകുളത്ത് 329, കോഴിക്കോട് 300, കണ്ണൂര്‍ 215, പാലക്കാട് 137, തൃശൂര്‍ 127, തിരുവനന്തപുരം 70, ആലപ്പുഴ 93, കോട്ടയം 63, കൊല്ലം 38, പത്തനംതിട്ട 31, വയനാട് 62 എന്നിങ്ങനെയാണ്. അതേസമയം സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതിഥി പോര്‍ട്ടലില്‍ ഈ വര്‍ഷം മാര്‍ച്ച് 14വരെ 3,72,088 പേരാണ് രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. 1,23,755 പേരാണ് വിവിധ ജോലികള്‍ക്കായി കേരളത്തില്‍ എത്തിയത്. അസമില്‍ നിന്ന് 65,313 പേരും ബിഹാറില്‍ നിന്ന് 51,063 പേരും ഒഡീഷയില്‍ നിന്നും 45,212, ഝാര്‍ഖണ്ഡില്‍ നിന്നും 30,392 പേരുമാണ് ഉള്ളത്.
ഉത്തര്‍പ്രദേശ് 18,354, തമിഴ്‌നാട് 15,763, ആന്‍ഡമാന്‍ 48, ആന്ധ്രാപ്രദേശ് 980, അരുണാചല്‍ പ്രദേശ് 765. ചണ്ഡിഗഡ് 54, ഛത്തീസ്ഗഡ് 2576, ഡാമന്‍ ഡ്യൂ 22, ദാദ്രനഗര്‍ ഹവേലി 21, ഡല്‍ഹി 540, ഗോവ 35, ഗുജറാത്ത് 164, ഹരിയാന 261, ഹിമാചല്‍ പ്രദേശ് 100, ജമ്മു കശ്മീര്‍ 146, കര്‍ണാടക 2183, ലക്ഷദ്വീപ് 8, മധ്യപ്രദേശ് 6,286, മഹാരാഷ്ട്ര 748, മണിപ്പൂര്‍ 927, മേഘാലയ 574, മിസോറാം 77, നാഗാലന്റ് 907, പുതുച്ചേരി 51, പഞ്ചാബ് 267, രാജസ്ഥാന്‍ 1589, സിക്കിം 72, തെലങ്കാന 187, ത്രിപുര 1,010, ഉത്തരാഖണ്ഡ് 1638 എന്നിങ്ങനെയാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക