
തൃശൂര്‍: കൊടുംവേനലില്‍ അന്തിക്കാട് തണ്ണിമത്തന്‍ വിളവെടുപ്പിനെത്തി സെലിബ്രിറ്റികളും. ഫുട്‌ബോള്‍ താരം ഐഎം വിജയനും ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും തണ്ണിമത്തന്റെ ആദ്യ വില്‍പന നടത്തി.
തൃശൂര്‍ അന്തിക്കാട് ശ്രീരാമന്‍ ചിറയിലാണ് തണ്ണിമത്തന്‍ വിളയെടുപ്പുത്സവം നടന്നത്. താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നതാണ് ശ്രീരാമന്‍ ചിറ പാടശേഖരം. വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
തനിക്ക് കൃഷി ഒരു ലഹരിയാണെന്ന് സത്യന്‍ അന്തിക്കാട് ചടങ്ങില്‍ പറഞ്ഞു. കുറച്ചു സ്ഥലത്താണെങ്കിലും എല്ലാവരും കൃഷി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 'ഒരിക്കല്‍ പാടത്ത് ട്രാക്ടര്‍ ഓടിച്ചിരുന്ന പയ്യന്‍ സാറിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. അവര്‍ക്കൊന്നും നമ്മളെ പോലുള്ളവര്‍ പാടത്തും ചെളിയിലും ഇറങ്ങുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നും' അദ്ദേഹം പറഞ്ഞു.
വിളവെടുപ്പുദ്ഘാടനം വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവും മുന്‍ ധനകാര്യമന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക് നിര്‍വഹിച്ചു. ചടങ്ങില്‍ പദ്മശ്രീ ജേതാവായ ഐഎം വിജയനേയും കര്‍ഷകരെയും കര്‍ഷക തൊഴിലാളികളേയും ആദരിച്ചു. വി.കെ. മോഹനന്‍ കാര്‍ഷിക സംസ്‌കൃതി കണ്‍വീനര്‍ അഡ്വ. വി.എസ്. സുനില്‍കുമാര്‍ ച അധ്യക്ഷത വഹിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക