
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി ആലുവ അതുല്‍ പൊലീസിന്റെ കൺമുന്നില്‍ നിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തലയില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിൽ വന്ന പ്രതി കാർ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടത്. കാറിൽ ഇയാൾക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സന്തോഷിനെ അതുൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
അഞ്ച് പേരടങ്ങുന്ന സംഘമാണ് സന്തോഷിന്റെ വീട്ടിലെത്തി ആക്രമിച്ചത്. പങ്കജ്, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികൾ സന്തോഷിന്റെ വീടിന് നേരെ ബോംബെറഞ്ഞു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടക്കുകയായിരുന്നു. വീട്ടിൽ അമ്മയുടെ സന്തോഷുമാണുണ്ടായിരുന്നത്. സന്തോഷിന്റെ കാൽ ചുറ്റിക കൊണ്ട് തകർത്ത ശേഷം കൈക്ക് വെട്ടുകയായിരുന്നു.
സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ സുഹൃത്ത് എത്തയിപ്പോഴെക്കും വലിയ തോതില്‍ രക്തം വാര്‍ന്നു ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക