മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ചു അവശയാക്കി, രണ്ട് വർഷം മുൻപ് സഹോദരനെ കൊന്ന കേസിലെ പ്രതി

സാരമായി പരുക്കേറ്റ ശാന്ത മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
kerala police
അമ്മയെ മര്‍ദിച്ച് മകൻ പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂർ: ദേശമംഗലം കൊണ്ടയൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് അവശയാക്കി. കൊണ്ടയൂർ സ്വദേശി സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വടിയെടുത്ത് അടിച്ചു പരിക്കേൽപ്പിച്ചത്. കയ്യിനും കാലിനും സാരമായി പരിക്കേറ്റ ശാന്ത മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രക്തം വാർന്ന നിലയിൽ കിടന്നിരുന്ന അമ്മയെ സുരേഷ് വീട്ടിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സുരേഷിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. രണ്ട് വർഷം മുൻപ് സഹോദരൻ സുബ്രഹ്മണ്യനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ansiba Hassan, Tiny Tom
Haseena, Suresh
arshid
Diya Krishna and Aswin Ganesh, Sreelakshmi Arackal
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com