Empuraan: മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി

എംപുരാന്‍ സിനിമയോടനുബന്ധിച്ചുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ തീക്കാടന്‍ ആണ് പരാതി നല്‍കിയത്
mohanlal
മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക്
Updated on

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെടുക്കും. എംപുരാന്‍ സിനിമയോടനുബന്ധിച്ചുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ തീക്കാടന്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് ഡിജിപി മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഇന്ന് വൈകുന്നേരം ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കും.

എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ പേര് മാറ്റാന്‍ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com