പൊട്ടിത്തെറി, പിന്നാലെ പുക; കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാ​ഗത്തിൽ തീപിടിത്തം, രോ​ഗികളെ മാറ്റി

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോ​ഗ്യ മന്ത്രിയുടെ നിർദ്ദേശം
kozhikode medical college hospital casualty fire
കെട്ടിടത്തിൽ നിന്നു പുക ഉയർന്നപ്പോൾടെലിവിഷൻ സ്ക്രീൻ ഷോട്ട്
Updated on: 
1 min read

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. പൊട്ടിത്തെറിയുണ്ടായതായും പിന്നാലെയാണ് പുക ഉയർന്നതെന്നും ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നു. അത്യാഹിത വിഭാ​ഗം പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നത്.

രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോ​ഗ്യ മന്ത്രി നിർദ്ദേശിച്ചു.

ഒന്നും കാണാൻ സാധിക്കാത്ത വിധം പുക ഉയർന്നു. ഇതോടെ പല രോ​ഗികൾക്കും ശ്വാസ തടസമടക്കമുള്ള അസ്വസ്ഥകളുണ്ടായി. ആളുകൾ പേടിച്ച് ചിതറിയോടി. പിന്നാലെ അത്യാഹിത വിഭാ​ഗത്തിലെ 200ലധികം രോ​ഗികളെ മാറ്റി. സമീപത്തെ മറ്റ് ആശുപത്രികളിലേക്കാണ് രോ​ഗികളെ മാറ്റിയത്. അത്യാഹിത വിഭാ​ഗത്തിലെ ഉപകരണങ്ങളും മാറ്റി.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അ​ഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kozhikode Medical College Hostel
Mananthavady Medical College
kozhikode medical college
Needle In Toddler Body Kottayam MCH
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com