സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങിയ പുലി കോഴികളെ പിടികൂടുന്നു
Kerala
സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയിറങ്ങി, കോഴികളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കോഴികളെ പിടിച്ച് പുലി ഓടിപ്പോകുന്നാണ് ദൃശ്യങ്ങളിലുള്ളത്
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുവിന്റെ വീട്ടിലെ കോഴികളെ പുലി പിടികൂടി. പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കോഴികളെ പിടിച്ച് പുലി ഓടിപ്പോകുന്നാണ് ദൃശ്യങ്ങളിലുള്ളത്.
തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
ആഴ്ചകള്‍ക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. അധികൃതര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ