'നി ആരോടാണ് സംസാരിക്കുന്നത്, രണ്ടുമൂന്ന് തവണ മുഖത്തടിച്ചു'; വഞ്ചിയൂരില്‍ അഭിഭാഷകയ്ക്ക് മര്‍ദ്ദനം

വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം
Lawyer assaulted in Vanchiyoor
മർദ്ദനമേറ്റ ശ്യാമിലി ജസ്റ്റിന്‍വിഡിയോ സ്ക്രീൻഷോട്ട്
Updated on

തിരുവനന്തപുരം: വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം. മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചതായി അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പരാതി നല്‍കി. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിക്ക് മുഖത്താണ് മര്‍ദ്ദനമേറ്റത്. ജൂനിയര്‍ അഭിഭാഷകന് തന്നോടുള്ള ഈഗോയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും സംഭവത്തില്‍ ബാര്‍ കൗണ്‍സിലിലും ബാര്‍ അസോസിയേഷനിലും പരാതി നല്‍കുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.

'ഓഫീസില്‍ ഒരു ഇന്റേണ്‍ ഇഷ്യൂ ഉണ്ടായിരുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയില്ല. ചിലപ്പോള്‍ പ്രൊഫഷണല്‍ ഈഗോ ആകാം. ഇപ്പോള്‍ ഒരു ജൂനിയര്‍ വന്നിട്ടുണ്ട്. മുന്‍പ് അദ്ദേഹത്തിന്റെ ജൂനിയര്‍ ആയിട്ട് ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്ക് എന്നോട് വന്ന ഈഗോ ആകാം. ഇന്നുവരെ ഞങ്ങള്‍ തമ്മില്‍ ഇഷ്യൂ ഉണ്ടായിട്ടില്ല. ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് സാറിനെ വിളിച്ച് പറയുകയും. അതിന്റെ അടിസ്ഥാനത്തില്‍ എന്നെ പുറത്താക്കുമെന്ന് പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞിട്ട് സാര്‍ തന്നെ വിളിച്ചിട്ട് സോറി പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ വച്ച് സോറി പറയാം, കാലുപിടിച്ച് സോറി പറയാം. എന്റെ ഭര്‍ത്താവിനെ വിളിക്കാം. അമ്മയെ വിളിക്കാം എന്നൊക്കെ പറഞ്ഞു. അത്രയും പറഞ്ഞിട്ടാണ് ഞാന്‍ തിരിച്ചുവന്നത്. അന്ന് ഞാന്‍ ഓഫീസില്‍ വരുന്നത് നിര്‍ത്തിയതാണ്. രണ്ടുദിവസം ഓഫീസില്‍ വരികയും ചെയ്തില്ല. അമ്മ പറഞ്ഞിട്ടാണ് പോയത്. മുതിര്‍ന്ന അഭിഭാഷകന്‍ അല്ലേ, സീനിയര്‍ അല്ലേ, ഇത്രയും താഴ്ന്നതല്ലേ, പോകാന്‍ പറഞ്ഞിട്ടാണ് ഞാന്‍ പോയത്.'- വനിത അഭിഭാഷക പറഞ്ഞു.

'ഞാന്‍ ഇന്ന് ഓഫീസില്‍ വന്നപ്പോള്‍ ആ ജൂനിയറെ താക്കീത് ചെയ്യണമെന്ന് ഞാന്‍ സാറിനോട് പറഞ്ഞു. എന്റെ കാര്യത്തില്‍ ഇടപെടരുത്. അല്ലെങ്കില്‍ ഞാന്‍ താക്കീത് ചെയ്യുമെന്ന് പറഞ്ഞു. എന്നാല്‍ താക്കീത് ചെയ്യില്ല എന്ന് സാര്‍ പറഞ്ഞു. ഞാന്‍ കോടതിയില്‍ പോയി വന്നശേഷം സാറിനോട് സംസാരിക്കണമെന്ന് പറഞ്ഞു. മാന്യമായി കാബിനില്‍ പോയിട്ടാണ് സംസാരിച്ചത്. എന്നാല്‍ എന്നോട് സംസാരിക്കാന്‍ താത്പര്യമില്ല എന്ന് സാര്‍ പറഞ്ഞു. അപ്പോള്‍ സാര്‍ പറയില്ല. ഓകെ, ഇനി എന്റെ കാര്യത്തില്‍ ജൂനിയര്‍ ഇടപെടരുത്. വര്‍ക്ക് ചെയ്യാനല്ലേ വരുന്നത് വര്‍ക്ക് ചെയ്തിട്ടു പോകുക. എന്റെ കാര്യത്തില്‍ ജൂനിയര്‍ ഇടപെടേണ്ട. എന്താണ് എന്നുവച്ചാല്‍ സാര്‍ തീരുമാനിച്ചോളാന്‍ ഞാന്‍ പറഞ്ഞു. നി ആരോടാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞ് എന്നെ വലിച്ചിട്ട് മുഖത്തടിച്ചു. അടിച്ചപ്പോള്‍ ഞാന്‍ നിലത്തുവീണു. വീണ്ടും അടിച്ചു. രണ്ടുമൂന്ന് തവണ എന്റെ മുഖത്തടിച്ചു. പൊലീസിനെ അറിയിച്ചിട്ടുണ്ട്. മുന്‍പും സമാനനിലയില്‍ മര്‍ദ്ദിച്ചിട്ടുണ്ട്.'- ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com