മേപ്പാടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു
Young tourist dies after tent collapses at resort
റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചുപ്രതീകാത്മക ചിത്രം
Updated on

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.

മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്‌സിന്റെ ടെന്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്.

വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com