കാറ്റും കാഴ്ചകളും തേടി ഒരു യാത്ര, സഞ്ചാരികളുടെ മനം കീഴടക്കുന്ന ഇടുക്കിയിലെ ചതുരംഗപ്പാറ-വിഡിയോ

തമിഴ്‌നാട് അതിര്‍ത്തിയിലാണ് ചതുരംഗപാറ സ്ഥിതിചെയ്യുന്നത്.
A journey in search of wind and views, Chaturangapara in Idukki captivates tourists
ചതുരംഗപാറ സമകാലിക മലയാളം
Updated on

തൊടുപുഴ: തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ച സമ്മാനിയ്ക്കുന്ന ചതുരംഗപ്പാറ ഏതൊരു സഞ്ചാരിയുടേയും മനസ് കീഴക്കും. സദാസമയം വീശിയടിയ്ക്കുന്ന തണുത്ത കാറ്റ്, മല മുകളില്‍ കാറ്റിനെ തടഞ്ഞ് ഉയര്‍ന്നു നില്‍ക്കുന്ന കാറ്റാടികള്‍, താഴ്വാരത്തിലെ കൃഷിയിടങ്ങള്‍, ചെങ്കുത്തായ മല നിരകള്‍, അങ്ങനെ കാഴ്ചകള്‍ ഏറെ ഉണ്ട് ചതുരംഗപാറയില്‍.

ഏലമലകാടുകളില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് ചതുരംഗപാറ സ്ഥിതിചെയ്യുന്നത്. കാറ്റാടികള്‍ സ്ഥാപിച്ചിരിയ്ക്കുന്നത് തമിഴ്‌നാട് ആണ്. മലമുകളില്‍ വരെ വാഹനങ്ങളില്‍ എത്താം എന്നതാണ് പ്രദേശത്തിന്റെ മറ്റൊരു സവിശേഷത. ട്രക്കിങ്ങിനും അനുയോജ്യം. കുത്തനെയുള്ള കയറ്റമാണെങ്കിലും കാറ്റിന്റെ സാനിധ്യം മൂലം അധികം ബുദ്ധിമുട്ട് അനുഭവപെടില്ല

കള്ളിപ്പാറ മലയില്‍ നിന്നും ചതുരംഗപാറയിലേയ്ക് ജീപ്പ് സഫാരിയും ഉണ്ട്. ഏല മലകളുടെയും തമിഴ് നാടന്‍ കൃഷിയിടങ്ങളുടെയും കാഴ്ച ആസ്വദിച്ച് ജീപ്പില്‍ യാത്ര ചെയ്യാം

ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇടുക്കിയുടെ അതിര്‍ത്തി മേഖലയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായി ചതുരംഗപാറ മാറി. കെഎസ്ആര്‍ടിസി യുടെ ഉല്ലാസ യാത്ര അടക്കം ഇവിടെയ്ക്കു എത്തുന്നുണ്ട്. മൂന്നാറില്‍ നിന്നും തേക്കടിയിലേയ്ക് പോകുന്നവരും ചതുരംഗപാറയുടെ സൗന്ദര്യം ആസ്വദിച്ചാണ് യാത്ര തുടരുക. കാഴ്ചകള്‍ ഏറെ ഉണ്ടെങ്കിലും കാറ്റിന്റെ സാന്നിധ്യം തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com