മലബാറിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജം, വയനാട്ടില്‍ പുതിയ സര്‍ക്കാര്‍ മോഡല്‍ ഡിഗ്രി കോളജ്

ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.
new government model degree college in Wayanad
മന്ത്രി ആര്‍ ബിന്ദുഎക്സ്പ്രസ്
Updated on
1 min read

മലപ്പുറം: മലബാറിന്റെ ഉന്നതവിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന് വയനാട് ജില്ലയില്‍ പുതിയ സര്‍ക്കാര്‍ മോഡല്‍ ഡിഗ്രി കോളജ് ആരംഭിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.

റൂസാ പദ്ധതിയില്‍പ്പെടുത്തിയാണ് മോഡല്‍ ഡിഗ്രി കോളജ് ആരംഭിക്കുന്നത്. അഞ്ച് പുതിയ കോഴ്സുകളോടെയാണ് കോളജ് ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് കോളജ് സ്ഥാപിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Putin Lands In Delhi For BRICS Summit
Minister Bindu Krishna
New Volkswagen Tayron Variant
next-generation Tucson revealed
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com