കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍- വിഡിയോ

തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം
Locals protest on the Kuppath National Highway near Taliparamba
തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം
Updated on

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാത 66ന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലേറെപ്പേരാണ് ദേശീയപാത ഉപരോധത്തില്‍ പങ്കെടുത്തത്. ഇതുകാരണം കണ്ണൂര്‍ - കാസര്‍കോട് റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com