നരഭോജി കടുവയെ കണ്ടെത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് 10 മീറ്റര്‍ അകലെ; മയക്കുവെടി വെക്കാനായില്ല

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനം വകുപ്പ് പരിശോധന നടത്തുകയാണ്
tiger terrorizes kalikavu forest department launches search
4 സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം കടുവയ്ക്കായി തെരച്ചില്‍ നടത്തുന്നത്. വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. 10 മീറ്റര്‍ അകലെ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടത്. ഇവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കാനായില്ല.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനം വകുപ്പ് പരിശോധന നടത്തുകയാണ്. 4 സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം കടുവയ്ക്കായി തെരച്ചില്‍ നടത്തുന്നത്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് വനം വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com