കനത്ത മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍, കണ്ണൂരില്‍ ഒരു മരണം

കണ്ണൂര്‍ പയ്യന്നൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Heavy rains: Damage in various parts of the state
കനത്ത മഴ സ്‌ക്രീന്‍ഷോട്ട്
Updated on

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂര്‍ പയ്യന്നൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ പെട്ടത്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിആര്‍ക്കും പരിക്കില്ല.

ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.

ശക്തമായ കാറ്റിലും മഴയിലും തലസ്ഥാനത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി. നഗരത്തിലെ നിരവധിയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനാല്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രാജ്ഭവനു സമീപവും വെള്ളയമ്പലം ആല്‍ത്തറയിലും മരത്തിന്റെ കൊമ്പൊടിഞ്ഞ് റോഡില്‍ വീണു. തീരദേശ മേഖലയിലും കനത്ത നാശനഷ്ടം. കനകക്കുന്നിലും ശക്തമായ കാറ്റില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ കവാടം തകര്‍ന്നു വീണു. മരം വീണ് വാഹനങ്ങളും തകര്‍ന്നു.

തിരുവനന്തപുരത്ത് ഏട്ട് മണിക്ക് അടുത്ത മൂന്നു മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതിതീവ്ര മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്തു, പിന്നാലെ പൊട്ടിത്തെറി; നിയന്ത്രണം വിട്ട കാര്‍ കൂറ്റന്‍ കല്ലിലേക്ക് ഇടിച്ച് അപകടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com