മലയോര മേഖലകളിലേയ്ക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം, ബീച്ചുകളില്‍ സെല്‍ഫി പാടില്ല; നിര്‍ദേശങ്ങളുമായി എറണാകുളം ജില്ലാ കലക്ടര്‍

ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഇന്ന് വൈകുന്നേരം 7 മുതല്‍ നാളെ രാവിലെ 7 മണിവരെ നിയന്ത്രിക്കേണ്ടതാണ്
kerala rain today
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍. ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഇന്ന് വൈകുന്നേരം 7 മുതല്‍ നാളെ രാവിലെ 7 മണിവരെ നിയന്ത്രിക്കേണ്ടതാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കുന്നതല്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

നദീ തീരങ്ങളിലും പാലങ്ങളിലും മലഞ്ചെരുവുകളിലും ബീച്ചുകളിലും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സെല്‍ഫി എടുക്കുന്നതും നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമല്ലാത്ത ല യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷ /ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും. ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കുന്നതുമാണ്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കടലിലെയും, കായലിലേയും മത്സ്യബന്ധനം നിരോധിച്ചു. ശക്തമായ കാറ്റില്‍ പറന്നു പോകാനോ തകരാനോ സാദ്ധ്യതയുള്ള മേല്‍ക്കൂരയുളള വീടുകളില്‍ താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറേണ്ടതാണ്. പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും എന്നാല്‍ പ്രളയ മേഖലയിലും, മണ്ണിച്ചില്‍ മേഖലയിലുമുളള ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനും നിര്‍ദ്ദേശിക്കുന്നു. ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുക. ബീച്ചുകളില്‍ ഇറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് പെട്ടെന്ന് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം പാലങ്ങളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുക. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ആളുകള്‍ ജാഗ്രത പാലിക്കുക. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ അമാന്തം കാണിക്കരുത്. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ജില്ലയിലെ ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും, പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com