രാത്രിയില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് തിരിച്ചെത്തി, രാവിലെ കാറില്‍ സുഹൃത്തിന്റെ മൃതദേഹം

ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് കരുതുന്നത്. തലേന്ന് രാത്രി ജാഫറും അഷ്‌റഫും ഭക്ഷണം കഴിക്കാനായി പുറത്തു പോയിരുന്നു.
Friend's body found in car parked on porch
ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം(kuttipuram death)മല്ലൂര്‍ക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കില്‍ അഷ്റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്പ്രതീകാത്മക ചിത്രം
Updated on

മലപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍. മല്ലൂര്‍ക്കടവ് റോഡില്‍ തെക്കേ അങ്ങാടിയിലെ ആലുക്കല്‍ ജാഫറാണ് മരിച്ചത്. ജാഫറിന്റെ സുഹൃത്തായ കുറ്റിപ്പുറം(kuttipuram death)മല്ലൂര്‍ക്കടവിന് സമീപം തെക്കേ അങ്ങാടി വരിക്കപ്പുലാക്കില്‍ അഷ്റഫിന്റെ കാറിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍സീറ്റില്‍ ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് കരുതുന്നത്. തലേന്ന് രാത്രി ജാഫറും അഷ്‌റഫും ഭക്ഷണം കഴിക്കാനായി പുറത്തു പോയിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അഷ്റഫും ജാഫറും അടുത്ത സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്റഫിന്റെ കാറില്‍ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച് അഷ്റഫാണ് കാര്‍ ഡ്രൈവ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ശേഷം കാര്‍, പോര്‍ച്ചില്‍ നിര്‍ത്തി അഷ്റഫ് വീട്ടിലേക്ക് കയറിപ്പോയി.

ഇവിടെ നിന്ന് ഏതാനും മീറ്റര്‍ മാത്രം അപ്പുറത്താണ് ജാഫറിന്റെ വീട്. ജാഫര്‍ നടന്ന് വീട്ടിലേക്ക് പോകുമെന്ന നിഗമനത്തിലാണ് അഷ്റഫ് വീട്ടിലേക്ക് പോയത്. രാവിലെ ഉറക്കമുണര്‍ന്ന് വന്നു നോക്കുമ്പോഴാണ് ജാഫര്‍ കാറില്‍ ഇരിക്കുന്ന നിലയില്‍ മരിച്ചതായി കണ്ടെത്തിയത്.

ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com