
കാസര്‍കോട്: ദേശീയപാത - 66 (national highway 66) വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വ്യാപകമായി ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ചട്ടഞ്ചാല്‍ 55ാം മൈല്‍ മുതല്‍ തെക്കില്‍ വളവ് ഇറക്കം വരെ ചട്ടഞ്ചാല്‍ ടൗണിന്റെ മധ്യഭാഗത്തൂടെ കടന്നുപോകുന്ന 750 മീറ്ററിലധികം നീളത്തിലുള്ള മേല്‍പ്പാലമാണ് അപകട ഭീതി ഉയര്‍ത്തുന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
എട്ട് മീറ്ററോളം ഉയരമുള്ള പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാമാണ്. ചെര്‍ക്കള മുതല്‍ നീലേശ്വരം വരെയുള്ള ഈ റീച്ചില്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നത് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. കനത്ത മഴയ്ക്കിടെ ഇന്നു രാവിലെയാണ് മേല്‍പ്പാലത്തിലെ വന്‍ വിള്ളലുകള്‍ നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. 50 മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് പാലത്തിനുമുകളിലെത്തി നാട്ടുകാര്‍ വിള്ളല്‍ പ്രതിഷേധം ഉള്‍പ്പെടെ ഉയര്‍ത്തിയത്.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഈ അഴിമതിക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഇത്തരത്തില്‍ തുടര്‍ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ചട്ടഞ്ചാലിലെ പൊതു പ്രവര്‍ത്തകനായ കെപി ഉബൈദ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ