പ്രീമണ്‍സൂണ്‍ മഴയില്‍ 116 ശതമാനം വര്‍ധന, മുന്നില്‍ കണ്ണൂര്‍; കഴിഞ്ഞ എട്ട് ദിവസം റെക്കോര്‍ഡ് പെയ്ത്ത്

1,071.2 മില്ലിമീറ്റര്‍ മഴയാണ് കണ്ണൂരില്‍ ലഭിച്ചത്.
Rain will intensify in northern districts tomorrow
rain - ശക്തമായ മഴ പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ കഴിഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ (Pre-monsoon rain) സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനല്‍ക്കാല മഴ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ലഭിച്ചത് 116 ശതമാനം അധികമഴ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വേനല്‍ക്കാല മഴ കലണ്ടര്‍ പ്രകാരം സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയുള്ള സമയത്ത് ലഭിക്കേണ്ടത് 359 മില്ലീ മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 776 മില്ലി മീറ്റര്‍ മഴ പെയ്തിറങ്ങി. മെയ് മാസത്തില്‍ ഇത്തവണ ലഭിച്ച മഴയും റെക്കോര്‍ഡ് ആണ്. 615 മില്ലി മീറ്റര്‍ മഴ ലഭിച്ച 2004 മെയ് മാസത്തിന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ( 584 മില്ലി മീറ്റര്‍) ഇത്തവണയാണ്.

പ്രീ മണ്‍സൂണ്‍ കാലത്തെ മഴക്കണക്കില്‍ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 1,071.2 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. സാധാരണ ഇക്കാലത്ത് ലഭിക്കുന്നത് 258.3 മില്ലിമീറ്റര്‍ മാത്രമാണ്. 315 ശതമാനം കൂടുതലാണ് ഇത്തവണത്തെ മഴ. സാധാരണയായി ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കാറുള്ള കോട്ടയം, പത്തനംതിട്ട ജില്ലകളെ മറികടന്നാണ് കണ്ണൂര്‍ കണക്കില്‍ മുന്നിലെത്തിയത്.

കാലവര്‍ഷം ഇത്തവണ നേരത്തെ കേരള തീരത്തെത്തിയതും മഴയുടെ സ്വഭാത്തില്‍ വന്ന മാറ്റവുമാണ് കണക്കുകളിലെ ഉയര്‍ച്ചയ്ക്ക് കാരണം. സാധാരണയില്‍നിന്ന് എട്ടു ദിവസം മുന്‍പ് കാലവര്‍ഷം മേയ് 24ന് കേരളത്തിലെത്തിയിരുന്നു. 22 ന് അറബിക്കടലിലും 27ന് ബംഗാള്‍ ഉള്‍ക്കടലിലും ഈ ചക്രവാതച്ചുഴികള്‍ ന്യൂനമര്‍ദമായി മാറിയതും ശക്തമായ പടിഞ്ഞാറന്‍ കാറ്റും കാലവര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com