180 അടി വരെ നീളമുളള 'അജ്ഞാത ജീവി'; കറുത്ത രൂപത്തെ കണ്ട് ഞെട്ടി ലോകം ( വീഡിയോ)

പാറ പുറത്ത് നിന്നുളള ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
180 അടി വരെ നീളമുളള 'അജ്ഞാത ജീവി'; കറുത്ത രൂപത്തെ കണ്ട് ഞെട്ടി ലോകം ( വീഡിയോ)
Updated on
1 min read

ലോകമൊട്ടാകെ കോവിഡ് ഭീതിയിലാണ്. അതിനിടെ പരിഭ്രാന്തി പരത്തിയിരിക്കുകയാണ് 'അജ്ഞാത ജീവി'യുടെ ദൃശ്യങ്ങള്‍. ഇതിനോടകം ലക്ഷങ്ങളാണ് ഈ വീഡിയോ കണ്ടത്.

പാറ പുറത്ത് നിന്നുളള ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി മണ്ണിരകളെ കൂട്ടമായി ഇട്ട നിലയിലാണ് ഈ ജീവിയുടെ രൂപം. ഇതിനെ തൊടുമ്പോള്‍ മൊത്തമായി അനങ്ങുന്നുണ്ട്. കറുത്ത രൂപത്തിലുളള ഈ ജീവിയുടെ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് എല്ലാവരും ഷെയര്‍ ചെയ്യുന്നത്.

അന്യഗ്രഹജീവിയാണ് എന്ന തരത്തിലുളള വാദങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. കോമിക് ബുക്കുകളിലെ സ്‌പൈഡര്‍മാന്‍ പരമ്പരയിലെ കഥാപാത്രത്തോടും ഇതിനെ ഉപമിക്കുന്നവരുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇത് ഒരു പ്രത്യേക തരം പുഴുവാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബൂട്ട്‌ലെയ്‌സിന്റെ രൂപത്തിലുളള പുഴുവാണെന്നാണ് ഇവര്‍ വാദിക്കുന്നത്. ലോകത്ത് ഏറ്റവുമധികം നീളമുളള ജീവിയാണിത്. 180 അടി വരെ നീളത്തില്‍ ഇതിന് വളരാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെടുന്നു. പ്രത്യേകതരം സ്രവം പുറപ്പെടുവിച്ചാണ് ഇത് ഇരയെ പിടിക്കുന്നതെന്നും വാദം ഉയരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com