'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

സെന്റ് വർക്ക് ക്ലാസുകൾ ഇപ്പോൾ പെറ്റ് പേരന്റുകൾക്കിടയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.
Dog Sniffing
Dog SniffingPexels
Updated on
2 min read

ത്ര സൂക്ഷ്മമായ മണവും പിടിച്ചെടുക്കുക എന്നതാണ് നായകളുടെ വിരുത്. അത് തന്നെയാണ് അവരുടെ മാനസികക്ഷേമമെന്നും ​ഗവേഷകർ പറയുന്നു. ഭക്ഷണം നൽകിയാൽ ജീവൻ കൊടുത്തും കൂടെ നിൽക്കുന്ന ജീവിയാണ് നായ. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിൽ മുഖതിരിച്ചു പോകുന്ന പൂച്ചകളെക്കാൾ നായകൾ മനുഷ്യരോട് ഒരുപടി കൂടുതൽ അടുത്തുനിൽക്കുന്നു.

ഈ മണം പിടിത്തം അവയ്ക്ക് വെറുമൊരു ഹോബിയോ കടമയുടെ ഭാ​ഗമോ അല്ല. അവയുടെ പിരിമുറുക്കവും വിരസതയും അകറ്റാനുള്ള ഒരു മാർ​ഗം കൂടിയാണ്. നമ്മൾ കാഴ്ച കണ്ട് മനം നിറയ്ക്കുന്ന പോലെയാണ് അവ മണം പിടിച്ചു മനം നിറയ്ക്കുന്നതെന്ന് പറയാം. അതുകൊണ്ട് തന്നെ മണം പിടിക്കാനുള്ള കഴിവു വർധിക്കുന്തോറും അവരുടെ മാനസികക്ഷേമവും മെച്ചപ്പെടുമെന്ന് വിദ​ഗ്ധർ പറയുന്നു. അവ ചുറ്റുപാടുകളുമായുള്ള ബന്ധം സൃഷ്ടിക്കുന്നതും ഇത്തരത്തിൽ മണം പിടിച്ചുകൊണ്ടാണ്.

നിങ്ങൾ നിങ്ങളുടെ നായക്കുട്ടിയോടുള്ള സ്നേഹം പ്രകടപ്പിക്കേണ്ടത് ഒരുപക്ഷെ അവയെ കൂടുതൽ മണങ്ങളുമായി പരിചയപ്പെടുത്തിക്കൊണ്ടാകണം. അവയ്ക്ക് മണം പിടിക്കാൻ കൂടുതൽ അനുവദിക്കുന്നത് അവയും നിങ്ങളും തമ്മിലുള്ള ബന്ധം പുതുമയോടെ നിലനിർത്താനും അവയുടെ മാനസികക്ഷേമം മെച്ചപ്പെടാനും സഹായിക്കും. അപ്ലയ്ഡ് അനിമല്‍ ബിഹേവിയര്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ നായകളെ മണങ്ങളോട് കൂടുതൽ അടുപ്പിക്കാനുള്ള ആറ് മാർ​ഗങ്ങൾ വിശദീക്കുന്നുണ്ട്. അത് ചെലവില്ലാത്തതും എളുപ്പത്തിൽ ചെയ്യാവുന്നതുമാണ്.

സെന്റ് വർക്ക്

സെന്റ് വർക്ക് ക്ലാസുകൾ ഇപ്പോൾ പെറ്റ് പേരന്റുകൾക്കിടയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ​ഗന്ധം പരമാവധി ഒളിപ്പിച്ചു സൂക്ഷിക്കുകയും അത് കണ്ടെത്തി സ്ഥലം സൂചിപ്പിക്കുന്നതിനു വേണ്ടിയുള്ള പരിശീലനമാണിത്. ഇത് നായകളിൽ ശുഭാപ്തിവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. മാത്രമല്ല, ചടുലത ആവശ്യമായ മറ്റ് പരിശീലനങ്ങളെ അപേക്ഷിച്ച് ഇത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നും നായയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഇത് നല്ലതാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ പരിശീലന വ്യായാമത്തിലൂടെ നിങ്ങളുടെ ഫോൺ, വാലറ്റ് അല്ലെങ്കിൽ താക്കോലുകൾ കണ്ടെത്താൻ നിങ്ങളുടെ നായയെ പഠിപ്പിക്കാൻ പോലും കഴിയും.

മണം പിടിച്ചുകൊണ്ടുള്ള നടത്തം

നായകളെ മണം പിടിച്ചുകൊണ്ട് നടക്കുന്നത് അവയെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതാണ്. പാർക്കുകൾ അല്ലെങ്കിൽ സ്നിഫ് സ്‌പെയ്‌സുകൾ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.

മണങ്ങൾ നിറഞ്ഞ അന്തരീക്ഷം

മറ്റ് മൃ​ഗങ്ങളുടെയോ സസ്യങ്ങളുടെയോ മണം നായകൾ കിടക്കുന്ന കൂടിന്റെ പരിസരത്ത് ഉപേക്ഷിക്കുന്നത് അവയ്ക്ക് മണം പിടിക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് അവയെ കൂടുതൽ റിലാക്സ് ആക്കാനും പെരുമാറ്റങ്ങൾ മെച്ചപ്പെടാനും സഹായിക്കും. സസ്യ സു​ഗന്ധങ്ങൾ അയായത്, ലാവെൻഡർ ഓയിൽ അല്ലെങ്കിൽ റോസ്മേരി ഓയിൽ, ഓറഗാനോ പോലുള്ളവയുടെ ​ഗന്ധം നായകളെ വിശ്രമിക്കാനും കുര കുറയ്ക്കാനും സഹായിക്കും.

Dog Sniffing
മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

സെൻസറി ഗാർഡനുകൾ

വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ ഔഷധസസ്യങ്ങൾ, സസ്യങ്ങൾ, പൂക്കൾ എന്നിവ നട്ടുപിടിപ്പിച്ച ഔട്ട്ഡോർ ​ഗാർഡൻ എന്ന ആശയമാണിത്. റോസ്മേരി, ബേസിൽ, കാറ്റ്നിപ്പ്, ലാവെൻഡർ, വലേറിയൻ, പാഴ്‌സ്ലി, പുതിന എന്നിവ സു​ഗന്ധ സസ്യങ്ങളാണ് സെൻസറി ​ഗാർഡനുകളിൽ ഉൾപ്പെടുത്തേണ്ടത്. എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സസ്യങ്ങൾ നിങ്ങളുടെ നായയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിന് മൃ​ഗഡോക്ടറെ സമീപിക്കുക.

Dog Sniffing
പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

സ്കാറ്റർ സെർച്ച് ഫീഡിങ്

ഇത് ഒരു തരം ഫുഡ് ഹണ്ടിങ് ആണ്. അതായത്, പുൽപുറങ്ങളിലോ അല്ലാതെയോ ചിതറിക്കിടക്കുന്ന ഭക്ഷണം കണ്ടെത്തുകയാണ് ചെയ്യുന്നത്. അവ സ്വയം ഭക്ഷണം കണ്ടെത്തുന്നതു വരെ ട്രീറ്റുകൾ ചൂണ്ടിക്കാണിച്ചും വിളിച്ചുമൊക്കെ പ്രോത്സാഹിപ്പിക്കാം.

ഗെയിമുകൾ

ഭക്ഷണമോ കളിപ്പാട്ടമോ ഒളിപ്പിച്ച വെച്ച ശേഷം മണം പിടിച്ചു അവ തേടി കണ്ടെത്തുന്ന തരം കളികൾ ഇൻഡോർ‌ പ്രവർത്തനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് അവയിൽ ആത്മവിശ്വാസവും മെച്ചപ്പെട്ട പെരുമാറ്റവും ഉണ്ടാക്കും.

Summary

6 ways to give your dog a richer life, from sniffaris to sensory gardens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com