പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ എപ്പോഴും വൈറലാവാറുണ്ട്. അതുപോലെ വൈറലായി മാറുകയാണ് ഇപ്പോൾ മറ്റൊരു വീഡിയോ. ഒരു വീടിന്റെ മേൽക്കൂരയിൽ നിവർന്നു നിന്ന് മരത്തിലേക്ക് കയറിപ്പോകാൻ ശ്രമിക്കുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയിൽ.
പാമ്പ് പതിയെ തന്റെ ശരീരം നേരെ കുത്തനെ ഉയർത്തി മെല്ലെ മരത്തിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. സ്നേക്ക് ഓഫ് ഇന്ത്യ ആണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. പാമ്പ് ഇത്തരത്തിൽ കുത്തനെ നിൽക്കുന്നത് വളരെ അപൂർവമായി മാത്രമാണ് കാണാറുള്ളത്. അതുതന്നെയാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്.
നിരവധി പാമ്പുകൾക്ക് ഇങ്ങനെ നിൽക്കാനുള്ള കഴിവുണ്ട്. അവയുടെ ശരീരത്തിന്റെ പകുതി വരെ ഇതുപോലെ ഉയർത്താൻ പാമ്പുകൾക്ക് പൊതുവെ സാധിക്കും. പക്ഷേ ഈ കാഴ്ച അപൂർവമായി മാത്രമേ കാണാറുള്ളു.
ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഇതുവരെ കാണാത്ത കാഴ്ച കണ്ട് ആളുകൾ ആകെ അമ്പരന്നു. വീഡിയോക്ക് താഴെ പലരും അത്തരത്തിലുള്ള അഭിപ്രായങ്ങളും പങ്കിടുന്നുണ്ട്. ദൈവമേ, ഞാനെന്റെ വീടിന്റെ മുകളിൽ ഇങ്ങനെ ഒരു അത്ഭുതം സംഭവിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് വരാം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates