

വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്ത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരും പണം സമ്പാദിക്കുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഡീലക്സ് ഭയ്യാജി ചായ വില്‍പ്പന നടത്തിയത് റോള്‍ഡ് റോയ്‌സ് കാറിലാണ്. കശ്മീരിലെ മഞ്ഞ് ഡല്‍ഹിയിലെത്തിച്ച് വില്‍ക്കുക, കല്ലില്‍ ക്ലോക്ക് ഘടിപ്പിച്ച് വില്‍ക്കുക തുടങ്ങിയവയൊക്കെ പരീക്ഷിച്ച വ്യക്തിയാണ് ഈ ഇന്‍ഫ്ളുവന്‍സര്‍.
ഒരു ലക്ഷം രൂപയ്ക്കാണ് ഈ കാര്‍ വാടകയ്ക്ക് എടുത്തത്. 'റോയല്‍ ചായ' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വഴി യാത്രക്കാര്‍ക്ക് ഇത് വിറ്റത്. കാറിലേക്ക് കയറാന്‍ ചുവന്ന പരവതാനി വിരിച്ചു. കാറിന് അരികില്‍ മെനു ഉള്‍പ്പെട്ട ബോര്‍ഡ് വെക്കുകയും ചെയ്തു. ചായയ്ക്കൊപ്പം കുക്കീസും ബിസ്‌ക്കറ്റും തയ്യാറാക്കി. ഒരിക്കല്‍ പോലും റോള്‍സ് റോയ്സ് വാങ്ങാന്‍ കഴിയാത്തവരാണ് ഈ അവസരം ഉപയോഗിച്ചത്. ഒട്ടേറെപ്പേര്‍ കാറിനുള്ളില്‍ കയറി ചായ കുടിക്കുകയും ചെയ്തു. 'ഒരു റോള്‍സ് റോയ്സില്‍ ചായ വിറ്റ് എത്ര പണം സമ്പാദിക്കാമെന്ന് നോക്കാം' എന്ന ക്യാപ്ഷനോടെയാണ് ഇന്‍ഫ്ളുവന്‍സര്‍ വീഡിയോ പങ്കുവെച്ചത്.
മൊത്തം ചെലവ് 10,8000 രൂപയാണ്. വരവ് 88,400 രൂപയും. വില്‍പന നഷ്ടമായെങ്കിലും തനിക്ക് ആളുകളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് 'ഡീലക്സ് ഭയ്യാജി' വിഡിയോയില്‍ പറയുന്നു. ഒന്നരക്കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. 10 ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ ഇന്‍ഫ്ളുവന്‍സറെ അഭിനന്ദിച്ച് പലരും കമന്റും ചെയ്തു. ബെംഗളൂരുവില്‍ ആഡംബരം ഇഷ്ടപ്പെടുന്നവരാണ് ഏറെയുള്ളതെന്നും അവിടെ ഈ ബിസിനസ് ചെയ്താല്‍ ലാഭകരമാകുമെന്നും ചിലര്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates