17,500 രൂപയുടെ ഫേഷ്യൽ, പിന്നാലെ മുഖം പൊള്ളുന്നു; സലൂൺ ഉടമയ്‌ക്കെതിരെ കേസ്

ഫേഷ്യൽ ചെയ്‌ത് യുവതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകൾ
ഫേഷ്യൽ ചെയ്യുന്നതിന് മുൻപും ശേഷവും/ ട്വിറ്റർ
ഫേഷ്യൽ ചെയ്യുന്നതിന് മുൻപും ശേഷവും/ ട്വിറ്റർ
Updated on
1 min read

വിലകൂടിയ ഫേഷ്യൽ സ്കിൻ കെയർ ട്രീറ്റ്മെന്റിന് ശേഷം യുവതിയുടെ മുഖത്ത് പൊള്ളലേറ്റതായി പരാതി. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. ഫേഷ്യൽ ക്രീമുകൾ ഉപയോ​ഗിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നെന്നും മുഖത്ത് പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി.

17,500 രൂപയ്‌ക്ക് ഹൈഡ്രാ ഫേഷ്യൽ ആണ് യുവതി ചെയ്‌തത്. ഫേഷ്യൽ ചെയ്‌തു തുടങ്ങിയപ്പോൾ തന്നെ മുഖത്ത് അസ്വസ്ഥത അനുഭവപ്പെട്ടതായി ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ അവർ അത് കാര്യമായി എടുത്തില്ലെന്നും അലർജി കാരണമാകാം ഇങ്ങനെ ഉണ്ടായതെന്നും ജീവനക്കാർ പറഞ്ഞതായി യുവതി പരാതിയിൽ പറഞ്ഞു.

തുടർന്ന് ചികിത്സ തേടിയപ്പോൾ മുഖത്തെ പാടുകൾ മാറാൻ പ്രയാസമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ സലൂൺ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com