കേരളത്തിലെ ബാഹുബലി ദോശ കണ്ട് 'വായില്‍ വെള്ളമൂറി'; ഡ്രോണ്‍ ഡെലിവറി സ്വപ്‌നം കണ്ട് ആനന്ദ് മഹീന്ദ്ര- വൈറല്‍ വിഡിയോ

ബാഹുബലി ദോശയെ പറ്റിയുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് ആണ് ചര്‍ച്ചയായത്
anand mahindra
anand mahindra, bahubali dosasource: X
Edited By:
Updated on
1 min read

ഇന്ന് കടമക്കുടിയുടെ പെരുമ കടല്‍ കടന്നിരിക്കുകയാണ്. കടമക്കുടിയുടെ മനോഹര ചിത്രങ്ങള്‍ വ്യവസായി ആനന്ദ് മഹീന്ദ്ര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് കടമക്കുടി കൂടുതൽ പ്രശസ്തി നേടിയത്. ഇന്നിപ്പോള്‍ കേരളത്തിലെ ബാഹുബലി ദോശയെ പറ്റിയുള്ള ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് ആണ് ചര്‍ച്ചയായത്.

തിരുവനന്തപുരം കിളിമാനൂരുള്ള ചട്‌നി മാമി റെസ്റ്റോറന്റില്‍ ലഭിക്കുന്ന ബാഹുബലി ദോശയുമായി ബന്ധപ്പെട്ട് എക്‌സിലാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവെച്ചത്. 'രുചികരമായ ഭക്ഷണം കഴിച്ച അനുഭവത്തിനായി മാത്രം യാത്ര ചെയ്യാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യാറില്ല. ഒരു പക്ഷേ എന്റെ പേരക്കുട്ടി വരുന്നുണ്ടെന്നതും അവന്‍ ഒരു ദോശ പ്രേമിയാണെന്നതും കൊണ്ടാകാം ഇത്. ഞായറാഴ്ചത്തെ ഭക്ഷണം ഒന്നിച്ച് കഴിക്കാന്‍ കുടുംബത്തെ ചട്ണി മാമിയിലേക്ക് ടെലിപോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു. അല്ലെങ്കില്‍ സ്വിഗ്ഗിക്കോ സൊമാറ്റയ്‌ക്കോ സംസ്ഥാനങ്ങള്‍ കടന്നുള്ള ഡ്രോണ്‍ ഡെലിവറി സര്‍വീസ് തുടങ്ങിക്കൂടെ. അതെ, അതെ ദോശ തണുത്തുപോകുമെന്ന് എനിക്കറിയാം. എങ്കിലും... ആര്‍ക്കറിയാം?'- ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു.

anand mahindra
'അതു കണ്ണീര്‍ക്കഥയല്ല, മോഹന്റെ മകനും കുടുംബവും ജര്‍മ്മനിയിലാണ്'; കുറിപ്പ്
anand mahindra
ഭാഗ്യം പക്ഷിയുടെ രൂപത്തില്‍ വന്നതോ?, 40 വര്‍ഷം മുന്‍പ് മുറ്റത്ത് കിളിര്‍ത്ത തൈ 85കാരന് സമ്മാനിച്ചത് 28 ലക്ഷം രൂപ; ജീവിതം മാറ്റിമറിച്ച കഥ
Summary

anand mahindra bahubali dosa post viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com