ലലേട്ടന്റെ സിനിമ കണ്ട് വാങ്ങിയ വീട്; കായലോരത്തെ ആ സ്വപ്ന ഭവനത്തിന് പിന്നിലെ കഥ പറഞ്ഞ് ആനി ശിവ

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവ.
Annie Siva tells the story of buying  house in lake front
കായലോരത്ത് ആ ഓടിട്ട വീട് വാങ്ങിയ കഥ പറഞ്ഞ് ആനി ശിവ ഫെയ്‌സ്ബുക്ക്
Updated on
2 min read

ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് കഠിന പ്രയത്നത്തിലൂടെ പൊലീസ് യൂണിഫോം അണിഞ്ഞ ആനി ശിവ തന്റെ സ്വപ്ന വീട് സ്വന്തമാക്കിയിരിക്കുകയാണ്. എറണാകുളം മുളവുകാടുള്ള ഈ വീട്ടില്‍ ആനിക്കൊപ്പം 15 വയസുകാരനായ മകന്‍ ശിവസൂര്യയുമുണ്ട്. താന്‍ ആഗ്രഹിച്ച വീട് സ്വന്തമാക്കിയതിന്റെ സന്തോഷം ആനി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

വീടിന് നഭസ്സ് എന്നാണ് നല്‍കിയിരിക്കുന്നത്. ആ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ കഥയും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആനി ശവ പറയുന്നുണ്ട്. 2004-ല്‍ പത്തില്‍ പഠിക്കുമ്പോള്‍ കണ്ട മോഹന്‍ലാലിന്റെ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ 'നഭസ്സ്' എന്ന പേരില്‍ കായലോരത്തെ ഒരു വീട് കാണിക്കുന്നുണ്ട്. അന്ന് തന്റെ മനസില്‍ പതിഞ്ഞതാണ് ആ വീടെന്നും കുറിപ്പില്‍ ആനി ശിവ പറയുന്നു.

ഭര്‍ത്താവിനാലും വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട്, ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞിനേയുംകൊണ്ട് പതിനെട്ടാമത്തെ വയസില്‍ ആനി ശിവയ്ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു. 14 വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയി ആനി ശിവ ജോലിയില്‍ പ്രവേശിച്ചിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആനി ശിവയുടെ കുറിപ്പ് വായിക്കാം

നഭസ്സ് --

മണ്ണിന്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട് ; ഇതായിരുന്നു എന്റെ സങ്കല്പത്തിലെ വീട്.. ??? 2004 ല്‍ ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ആണ് ലാലേട്ടന്റെ വിസ്മയത്തുമ്പത് സിനിമ തിയറ്ററില്‍ പോയി കാണുന്നത്, സിനിമ കണ്ട് കഴിഞ്ഞു വന്നിട്ടും മനസിന്റെ വേരുകളില്‍ ഉടക്കിയത് ' നഭസ്സ് 'എന്ന പേരും കായലോര വീടും ആയിരുന്നു.. വര്‍ഷങ്ങള്‍ക്കിപ്പുറം ' വീട് ' എന്നൊരു ചിന്ത മനസ്സില്‍ വന്നപ്പോള്‍ തന്നെ ബ്രോക്കര്‍മാരോട് ഞാന്‍ പറഞ്ഞ നീണ്ട ഡിമാന്റുകളില്‍ ചിലത് കായലോരം ആയിരിക്കണം, പത്ത് സെന്റ് എങ്കിലും വേണം, ഗ്രാമീണ അന്തരീക്ഷം വേണം, മെയിന്‍ റോഡ് സൈഡ് പാടില്ല, വാഹനങ്ങളുടെ ബഹളം പാടില്ല, കാര്‍ കയറണം, 30 ലക്ഷത്തിന് മുകളില്‍ പോകരുത് എന്നൊക്കെ ആയിരുന്നു..???? പലരുടെയും പരിഹാസങ്ങള്‍ നിറഞ്ഞ ഡയലോഗുകള്‍ക്കൊടുവില്‍ എന്റെ ഡിമാന്റുകള്‍ എല്ലാം അംഗീകരിച്ചുകൊണ്ട് ' അവള്‍ ' ആ കായലോരത്ത് എന്റെ വരവും കാത്ത് കിടപ്പുണ്ടായിരുന്നു.. എന്റെ വരവിന് ശേഷം ഞാന്‍ ' അവള്‍ക്ക് ' പുതുജീവനേകി.. എന്റെ ഇഷ്ടങ്ങള്‍ ' അവളുടെയും ' ഇഷ്ടങ്ങളായി.. എന്റിഷ്ടങ്ങളുടെ കാടൊരുക്കാന്‍ തുടങ്ങിയപ്പോള്‍ ' അവളും ' എന്നോടൊപ്പം സന്തോഷത്തോടെ നിന്നു.. വീട് പണി തുടങ്ങി, കഴിഞ്ഞ മാസം അധികം ആരെയും അറിയിക്കാതെ വീട് കയറല്‍ ചടങ്ങ് നടത്തി താമസം തുടങ്ങിയ ദിവസം വരെ എന്നെ ഈ വീട് പണിയില്‍ നേരിട്ടും അല്ലാതെയും സഹായിച്ച ഈ ലോകത്തിലെ പല കോണുകളില്‍ ഉള്ള സുഹൃത്തുക്കളെ ഞാന്‍ സ്‌നേഹത്തോടെ സ്മരിക്കുന്നു.. ?? ദ ആല്‍ക്കെമിസ്റ്റില്‍ പൗലോ കൊയ്ലോ പറഞ്ഞത് പോലെ 'ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ജീവിതത്തെ രസകരമാക്കുന്നത്.' അങ്ങനെ എന്റെ ഈ സ്വപ്നവും രസകരമായി സാക്ഷാത്കരിച്ചു.. വീടിനുള്ളില്‍ പുസ്തകങ്ങള്‍ കൊണ്ടും വീടിനു പുറത്ത് പച്ചപ്പ് കൊണ്ടും കാടൊരുക്കുകയാണ്.. ഒരു പുസ്തകമോ ഒരു ചെടിയോ എനിക്കായി കരുതാം.. കായല്‍ കാറ്റേറ്റ് ചൂട് കട്ടന്‍ചായ ഊതിയൂതി കുടിച്ച് ഇച്ചിരി നേരം സൊറ പറഞ്ഞിരിക്കാം.. വിളിച്ചിട്ട് വന്നോളൂ.. ?? ചആ : വീട് വയ്ക്കുക എന്ന് പറയുന്നത് സാമ്പത്തികമായും മാനസികമായും അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല പ്രത്യേകിച്ച് ആരുടെയും കൈതാങ്ങില്ലാതെ ഒരു പെണ്ണ് ഒറ്റയ്ക്ക് ഇതിന് ഇറങ്ങി പുറപ്പെടുമ്പോള്‍.. ഒറ്റയ്ക്ക് വീട് വയ്ക്കാന്‍ തീരുമാനിക്കുന്നവര്‍ എന്ത് റിസ്‌കും ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ മനസിനെ ആദ്യമേ റെഡി ആക്കി എടുക്കണം.. വിജയം മാത്രമേ മറ്റുള്ളവര്‍ ആഘോഷിക്കൂ വീഴ്ചകളും റിസ്‌കും ഒറ്റയ്ക്ക് തന്നെ ഏറ്റെടുക്കേണ്ടി വരും.. ???? എന്റെ അഭാവത്തില്‍ വീട് പണിയുടെ ചുമതല മുഴുവന്‍ നോക്കിയത് 15 വയസായ എന്റെ മകന്‍ ചൂയിക്കുട്ടന്‍ ആയിരുന്നു..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com