"ഇത് നിങ്ങൾ ഉറപ്പായും സൂം ചെയ്ത് നോക്കും"; ചന്ദ്രന്റെ ഏറ്റവും വ്യക്തമായ പടം, പകർത്തിയത് 2.8ലക്ഷം ചിത്രങ്ങൾ

ചന്ദ്രന്റെ ഉപരിതലം അതിമനോഹരമായി പകർത്തി ഓരോ ചെറിയ ഘടകങ്ങളും ലോകത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ് ഈ ചിത്രങ്ങൾ
മക്കാർത്തി ട്വിറ്ററിൽ പങ്കുവച്ച ചിത്രം
മക്കാർത്തി ട്വിറ്ററിൽ പങ്കുവച്ച ചിത്രം
Updated on: 
1 min read

ചന്ദ്രന്റെ ഏറ്റവും വ്യക്തമായ ചിത്രം പകർത്തി അമേരിക്കൻ ആസ്ട്രോ ഫൊട്ടോഗ്രാഫർ ആൻഡ്രൂ മക്കാർത്തി. ചന്ദ്രന്റെ ഉപരിതലം അതിമനോഹരമായി പകർത്തി ഓരോ ചെറിയ ഘടകങ്ങളും ലോകത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ് ഈ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

രണ്ട് ടെലിസ്കോപ്പുകൾ ഉപയോ​ഗിച്ച് ചന്ദ്രന്റെ 2,80,000 ചിത്രങ്ങളാണ് മക്കാർത്തി പകർത്തിയത്. "രണ്ട് ടെലിസ്കോപ്പുകൾ ഉപയോ​ഗിച്ച് 2,80,000ലധികം വ്യക്തിഗത ഫോട്ടോകൾ പകർത്തി‌ ഞാൻ നമ്മുടെ ചന്ദ്രന്റെ ഏറ്റവും വ്യക്തമായ ചിത്രം എടുത്തു. ഫുൾ സൈസ് ഒരു ജിഗാപിക്സലിന് മുകളിലാണ്. നിങ്ങൾ ഇത് സൂം ചെയ്തുകാണാൻ ആ​ഗ്രഹിക്കും എന്നെനിക്ക് ഉറപ്പാണ്", മക്കാർത്തി ട്വിറ്ററിൽ കുറിച്ചു. ചിത്രം പകർത്താൻ കാമറ സെറ്റ് ചെയ്യുന്നതിന്റെ ടൈംലാപ്സ് വിഡിയോ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER