ആഡംബര ബ്രാൻഡായ ബെലൻസിയാഗയുടെ പുത്തൻ ഷൂ കളക്ഷൻ കണ്ട് അന്തംവിട്ട് ഫാഷൻ പ്രേമികൾ. ഉപയോഗിച്ച് മുഷിഞ്ഞ ലുക്കുള്ള നൂറ് ജോഡി ഷൂകളാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും വൃത്തികെട്ട ഷൂസ് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് കമന്റുകൾ.
'പാരിസ് സ്നീക്കേഴ്സ്' എന്നാണ് ബെലൻസിയാഗയുടെ പുതിയ കളക്ഷന്റെ പേര്. ഷൂ കണ്ടതിനേക്കാൾ ഞെട്ടലായിരുന്നു ഇതിന്റെ വില കേട്ടപ്പോൾ. 625 അമേരിക്കൻ ഡോളർ (ഏകദേശം 48000 ഇന്ത്യൻ രൂപ) ആണ് വില.
ബെലൻസിയാഗയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് കളക്‌ഷന്റെ വിൽപന. സ്‌നീക്കേഴ്‌സിന് പിന്നിലെ ആശയം വിശദീകരിക്കുന്ന കുറിപ്പോടെയാണ് ബാലൻസിയാഗ ശേഖരം പ്രഖ്യാപിച്ചത്. അങ്ങേയറ്റം ധരിച്ചെന്ന് തോന്നുന്നതും അഴുക്ക് നിറഞ്ഞതുമായ പുതിയ സ്‌നീക്കറുകൾ, മധ്യ-നൂറ്റാണ്ടിലെ കായികക്ഷമതയെയും കറുപ്പ്, വെളുപ്പ്, ചുവപ്പ് നിറങ്ങളിലെ കാലാതീതമായ കാഷ്വൽ വിയറുകളെയും വ്യാഖ്യാനിക്കുന്ന ഒരു റീടൂൾഡ് ക്ലാസിക് ഡിസൈനാണ് എന്നാണ് ബ്രാൻഡ് വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്യാൻ ലഭ്യമാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates