കരയ്ക്ക് കയറി കൂറ്റന്‍ മുതല; അത്ഭുതരമായി രക്ഷപ്പെട്ട് അച്ഛനും മകനും; വൈറല്‍ വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 06:14 PM  |  

Last Updated: 10th May 2022 06:15 PM  |   A+A-   |  

crocodile

വീഡിയോ ദൃശ്യം

 


ഭീമാകാരനായ മുതലയുടെ മുന്നില്‍ തൊപ്പിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പട്ട് യുവാവ്. നാല് മീറ്റര്‍ നീളമുള്ള മുതലയില്‍ നിന്നാണ് യുവാവും അച്ഛനും രക്ഷപ്പെടുന്നത്. ഓസ്ട്രലിയയിലാണ് സംഭവം.

അച്ഛനും മകനും ചൂണ്ടയിടുന്നതിനിടെയാണ് മുതല തീരത്തേക്ക് കയറി വന്നത്. ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ മുതല പിന്തുടരുന്നതിനിടെ മകന്റെ തലയില്‍ നിന്ന് തൊപ്പി താഴെ വീഴുകയായിരുന്നു. മീനിനെ പിടിക്കാനുള്ള ശ്രമത്തില്‍ യുവാവിന്റെ ശ്രദ്ധയില്‍ ആദ്യം പെട്ടിരുന്നില്ല. പിന്നീട് തൊപ്പിയെടുക്കാന്‍ ശ്രമിക്കാതെ യുവാവ് രക്ഷപ്പെടുകയായിരുന്നു.