

ചെറിയ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരെയും എടുത്തുകൊണ്ട് ഒറ്റക്കൈകൊണ്ട് വീട്ടു ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുന്ന അമ്മമാരെ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. എന്നാൽ ഈ അമ്മ കുറച്ച് വ്യത്യസ്തമാണ്. ഒരു കയ്യിൽ മകനെ എടുത്തുകൊണ്ട് മറുകൈ കൊണ്ട് കുപ്പികൾ അമ്മാനമാടുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ബാർട്ടെൻഡർ ആയ കവിത മേധറും മകനുമാണ് വിഡിയോയിൽ ഉള്ളത്. സ്ത്രീകൾ അധികം കടന്നുചെല്ലാത്ത ഈ മേഖലയിൽ പരിശ്രമം കൊണ്ടാണ് കവിത തന്റെതായ ഒരിടം നേടിയെടുത്തത്. താൻ വളരെ ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് ബോട്ടിൽ ജഗ്ലിങ് എന്ന് കവിത പറയുന്നു. ബോട്ടിൽ ജഗ്ലിങ്ങിൽ വ്യത്യസ്ത കൊണ്ടു ആളുകെ അമ്പരപ്പിക്കുകയാണ് ഈ വിഡിയോയിൽ കവിത.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സർട്ടിഫൈഡ് ഫ്ലെയറും മിക്സോളജി ബാർട്ടൻഡറുമാണ് കവിത മേധർ. ഫ്ലെയർ ബാർട്ടൻഡിങ് എന്നത് ഒരു ബാർട്ടൻഡിങ് ശൈലിയാണ്. അതിൽ ബാർട്ടൻഡർമാർ കുപ്പികൾ ഉപയോഗിച്ച് പലതരം അഭ്യാസങ്ങളും ഫ്ലിപ്പുകളും മറ്റും നടത്തുന്നു. ദിവസവും എട്ട് മുതൽ ഒൻപതു മണിക്കൂർ വരെയാണ് പരിശീലനം. എന്നാൽ ഒരിക്കൽ പോലും ഇത് നിർത്തി പോകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും കവിത പറയുന്നു.
ഇങ്ങനെ ബോട്ടിലുകൾ കൊണ്ട് അഭ്യാസം കാണിച്ച് കവിത ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 2020-ൽ രണ്ട് കുപ്പികളിൽ നിന്ന് 110-ലധികം ഫ്ലിപ്പുകളും ഒരേസമയം ജഗിൾ ചെയ്തും അവർ ഏറ്റവും വേഗതയേറിയ വനിതാ ബാർട്ടെൻഡർ എന്ന ലോക റെക്കോർഡാണ് നേടിയെടുത്തത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. കവിതയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും കുട്ടിയെയും കൂട്ടിയുള്ള ഈ സാഹസം അപകടമാണെന്നായിരുന്നു പലരും പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates