കരടിക്കുടുംബം റോഡിന് നടുവിൽ; ബൈക്ക് നിർത്തി ദൃശ്യങ്ങൾ പകർത്തി യുവാവ്; പാഞ്ഞടുത്ത് അമ്മക്കരടി (വീഡിയോ)

കരടിക്കുടുംബം റോഡിന് നടുവിൽ; ബൈക്ക് നിർത്തി ദൃശ്യങ്ങൾ പകർത്തി യുവാവ്; പാഞ്ഞടുത്ത് അമ്മക്കരടി (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

മിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ ഭംഗി ആസ്വദിച്ചും അതു പകർത്തിയും തേയിലത്തോട്ടത്തിലൂടെ ബൈക്കിലെത്തിയ യുവാവിനെ കാത്തിരുന്നത് മറ്റൊരു കാഴ്ച. നീലഗിരിയുടെ തണുപ്പിലലിഞ്ഞ് വണ്ടിയോടിച്ച് മുന്നോട്ടെത്തിയപ്പോൾ റോ‍ഡിൽ ഒരു കരടിക്കുടുംബമാണ് യുവാവിനെ കാത്തിരുന്നത്. 

അമ്മക്കരടിയും രണ്ട് കുഞ്ഞുങ്ങളുമായിരുന്നു റോഡിൽ നിന്നത്. കരടികളെ കണ്ടതോടെ യുവാവ് ബൈക്ക് നിർത്തി.

വണ്ടി നിർത്തി യുവാവ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. അമ്മക്കരടി യുവാവിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. യുവാവ് കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോൾ മറ്റു രണ്ട് കരടികളും റോഡിൽ നിന്ന് മുകളിലേക്ക് കയറി ഓടിമാറാൻ ശ്രമിച്ചു. എന്നാൽ അമ്മക്കരടി യുവാവിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നുപോയ യുവാവ് അപ്പോൾ തന്നെ ബൈക്ക് പിന്നോട്ടെടുത്തു. പിന്നീടുള്ള ദൃശ്യം വ്യക്തമല്ല. വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

അമ്മക്കരടിയും കുട്ടികളുമായിരുന്നു ഇത്. സ്ലോത്ത് ബെയർ വിഭാഗത്തിൽ പെടുന്ന കരടികളാണിവ. ഇവയ്ക്ക് കാഴ്ചശക്തി കുറവാണെങ്കിലും ഘ്രാണശക്തിയിൽ മുന്നിലാണ്. 

യാത്രയ്ക്കിടയിൽ വന്യ മൃഗങ്ങളെ കണ്ടാൽ അവയുമായി നിശ്ചിത അകലം പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും വീഡിയോ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ബെക്ക് യാത്രികനും കരടികളും സുരക്ഷിതരാണെന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com