
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടങ്ങള്‍ ഇന്ത്യയില്‍ പല ഇടത്തുമുണ്ട്, എന്നാല്‍ ഈ ദേശീയ പാതകളിലൂടെയുള്ള യാത്രകള്‍ സഞ്ചാരികളുടെ മനം കവരുന്നതാണ്.
തിരുനെല്‍വേലി -കന്യകുമാരി ദേശീയ പാതയിലൂടെയുളള യാത്ര മികച്ച യാത്രാനുഭവം നല്‍കും.
കര്‍ണാടകയിലെ മരവന്തെ ബീച്ച് റോഡിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.എന്‍എച്ച് 66 ന്റെ ഭാഗമാണിത്.
തമിഴ്‌നാട്ടിലെ വാല്‍പാറ റോഡിലൂടെയുള്ള യാത്ര മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3500 അടി (1,100മീറ്റര്‍) ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ആനമലൈകുന്നുകളില്‍,കോയമ്പത്തൂരില്‍നിന്നും ഏകദേശം 100 കിലോമീറ്റര്‍ (62 മൈല്‍) അകലെയുംപൊള്ളാച്ചിയില്‍നിന്ന് 65 കിലോമീറ്ററുകള്‍ (40 മൈല്‍) ദൂരത്തിലുമാണ് വാല്‍പാറ ഹില്‍സ്റ്റേഷന്‍ നിലനില്‍ക്കുന്നത്.
സിക്കിമില്‍ സുലുക്കിലെ ഓള്‍ഡ് സില്‍ക്ക് പാതയിലെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്. ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിൽ ബന്ധിപ്പിക്കുന്ന ചരിത്രപരമായ വ്യാപാര പാതകളുടെ ശൃംഖല
കേരളത്തിലെ മൂന്നാര്‍- തേക്കടി റോഡിലൂടെയുള്ള യാത്രയില്‍ ഉടനീളം മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിൻ്റെ വേനൽക്കാല റിസോർട്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates