'bed car'? Video of a young man's dangerous journey after modifying vehicle
വാഹനത്തിന് രൂപമാറ്റം വരുത്തി യുവാവിന്റെ അപകടയാത്ര

Vehicle Modifications: 'ബെഡ് കാര്‍' കണ്ടിട്ടുണ്ടോ? വാഹനത്തിന് രൂപമാറ്റം വരുത്തി യുവാവിന്റെ അപകടയാത്ര, വിഡിയോ

ഡ്രൈവിങ്ങിനിടെ യുവാവ് ഒരു കൈവിട്ട് സാഹസിക പ്രകടനത്തിനും മുതിരുന്നുണ്ട്
Published on

നൂഡല്‍ഹി: വാഹനങ്ങളില്‍ പല വിധമായ രൂപമാറ്റങ്ങള്‍ വരുത്തി റോഡില്‍ ഇറക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പക്ഷെ ഇതുവരെ ആരും ചെയ്യാത്ത വിധം വാഹനത്തിന് രൂപമാറ്റം വരുത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവാവ്.

കട്ടിലില്‍ ബെഡ്ഡടക്കം ഒരുക്കി വാഹനത്തില്‍ ഘടിപ്പിച്ച് റോഡിലൂടെ ഡ്രൈവ് ചെയ്ത് പോകുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പുറത്തുവന്നത്. ഇതുവരെ വിഡിയോ 6 കോടി കാഴ്ച്ചക്കാരെ നേടി കഴിഞ്ഞു.

ഡ്രൈവിങ്ങിനിടെ യുവാവ് കൈവിട്ട് സാഹസിക പ്രകടനത്തിനും മുതിരുന്നുണ്ട്. വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. യുവാവിനെതിരെ നിയമലംഘനത്തിന് കേസെടുക്കണമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, ഇത്തരം ദൃശ്യങ്ങള്‍ ഇന്ത്യയില്‍ മാത്രമേ കാണാനാകൂവെന്നും ചിലര്‍ പറയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com