ഇന്ത്യയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഇവയില്‍ ചിലത് അമാനുഷിക ശക്തികള്‍ ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളാകാം അല്ലെങ്കില്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുമാകാം.
മണിപ്പൂരിലെ മൊയ്റാംഗില്‍ സ്ഥിതി ചെയ്യുന്ന ലോക്തക് തടാകം ലോകത്തിലെ ഏക ഫ്‌ലോട്ടിങ് തടാകവും വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവുമാണ്. പൊങ്ങിക്കിടക്കുന്ന സസ്യങ്ങളുടെയും അതില്‍ വളരുന്ന 'ഫുംഡിസ്' എന്ന ജൈവ പിണ്ഡത്തിന്റെയും സാന്നിധ്യമാണ് ഇത് പൊങ്ങിക്കിടക്കുന്നതെന്ന് പറയപ്പെടുന്നു. 233 ഇനം ജലസസ്യങ്ങളെ ഇവിടെ കാണാം.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വയനാട് മലനിരകളിലെ മേപ്പാടിയിലെ ചെമ്പ്രയിലുള്ള ഈ ഹൃദയാകൃതിയിലുള്ള തടാകം പേരുകേട്ടതാണ്. സമുദ്രനിരപ്പില്‍ നിന്ന് 6,900 അടി ഉയരത്തിലാണ് തടാകമുള്ളത്.
രാജസ്ഥാനിലെ ഭാന്‍ഗഡിലുള്ള ഭാന്‍ഗര്‍ കോട്ട ഭയാനകത കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സ്ഥലത്ത് ചില അമാനുഷിക ശക്തികള്‍ ഉള്ളതായാണ് പറയപ്പെടുന്നത്. സൂര്യാസ്തമയത്തിനു ശേഷവും സൂര്യോദയത്തിന് മുമ്പും കോട്ടയിലേക്കുള്ള പ്രവേശന വിലക്കുണ്ട്. എന്നാല്‍ പകല്‍സമയത്ത് ഈ സ്ഥലം സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്.
ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രകൃതിദത്തമായ പാലമാണ് രാമസേതു പാലം. തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനെയും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പുകല്ലുകളുടെ ഒരു ശേഖരമാണിത്. ഹിന്ദു ദൈവമായ രാമനു വേണ്ടിയാണ് ഈ പാലം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.
ഉദയ്പൂരിലെ ജഗ് നിവാസ് ദ്വീപിലെ പ്രകൃതിരമണീയമായ പിച്ചോല തടാകത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ലേക്ക് പാലസ്, 1746-ല്‍ മഹാറാണാ ജയ് സിംഗ് രണ്ടാമന്‍ പണികഴിപ്പിച്ച ഈ കൊട്ടാരം ഇപ്പോള്‍ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് നിയന്ത്രിക്കുന്ന ഒരു വിലപിടിപ്പുള്ള ഹോട്ടലായി മാറിയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates