ഗുലാബി ഷറാറ; ട്രെൻഡിങ് ​ഗാനത്തിനൊപ്പം ആടിത്തിമിർത്ത് കൊച്ചു മിടുക്കന്മാർ, വൈറൽ വിഡിയോ

ട്രെൻഡിങ് ​ഗാനത്തിനൊപ്പം തരം​ഗമായി കൊച്ചുമിക്കന്മാർ
ആടിത്തിമിർത്ത് കൊച്ചു മിടുക്കന്മാർ/ വിഡിയോ സ്ക്രീൻഷോട്ട്
ആടിത്തിമിർത്ത് കൊച്ചു മിടുക്കന്മാർ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

യുട്യൂബിൽ മൂന്നേമുക്കാൽ കോടി ജനങ്ങൾ കണ്ട നേപ്പാളി ഗാനം 'ഗുലാബി ഷറാറ'യാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഷോട്ട്‌സിലുമൊക്കെ ഗുലാബി ഷറാറ റീലുകൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ട്രെഡിനൊപ്പം ആടിത്തിമിർക്കുന്ന രണ്ടു കൊച്ചുമിടുക്കന്മാരാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. 

തെരുവിലെ ഒരു ഊടുവഴിയിൽ സ്‌കൂൾ യൂണിഫോം ധരിച്ചാണ് ഹരിയാനയിൽ നിന്നുള്ള ഈ മിടുക്കന്മാരുടെ പെർഫോമൻസ്. ഒരു ചുവടുപോലും പാളിപ്പോകാതെ നൃത്തം ചെയ്യുന്ന കുട്ടികളെ അഭിനന്ദിച്ച് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ നേരം കൊണ്ട് വൈറലായി. 'ഭാവിയിലെ താരങ്ങൾ' എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാൽ മുൻപും ഇവരുടെ ഡാൻഡ് വിഡിയോ വൈറലായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER