മറിയക്കുട്ടിയെപ്പോലുള്ളവര്‍ എങ്ങനെ ജീവിക്കും?; ഹൈക്കോടതി; ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ 

പെന്‍ഷന്‍ ലഭിക്കാതെ മറിയക്കുട്ടിയെപ്പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു
മറിയക്കുട്ടി, ഹൈക്കോടതി /ഫയല്‍
മറിയക്കുട്ടി, ഹൈക്കോടതി /ഫയല്‍

കൊച്ചി: പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ പൂര്‍ണമായി നല്‍കുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നത്തേക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. 

പെന്‍ഷന്‍ ലഭിക്കാതെ മറിയക്കുട്ടിയെപ്പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു. ദൗര്‍ഭാഗ്യകരമായ മറുപടിയാണ് സര്‍ക്കാരിന്റേതെന്നും കോടതി അഭിപ്രായപ്പെട്ടു. വിധവാ പെന്‍ഷനായി 1600 രൂപയാണ് മറിയക്കുട്ടിക്ക് മാസംതോറും ലഭിക്കേണ്ടത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും അതിനകം സര്‍ക്കാര്‍ മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. 

കേന്ദ്ര ഫണ്ട് വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഉച്ചയ്ക്കുശേഷം മറുപടി നല്‍കിയേക്കും. മറിയക്കുട്ടിയുടെ പെന്‍ഷന്‍ വിഷയത്തില്‍ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മറിയക്കുട്ടി ചട്ടിയുമായി ഭിക്ഷയാചിച്ചത് വന്‍ വിവാദമായി മാറിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com