വിവാഹത്തിന് പിന്നാലെ വധൂവരന്മാരുടെ സ്‌കൈ ഡൈവിങ്, ഒപ്പം ചേർന്ന് അതിഥികളും; വൈറൽ 'സാഹസിക' വിഡിയോ

അതിഥികൾക്കൊപ്പം മലമുകളിൽ നിന്നും സ്‌കൈ ഡൈവ് ചെയ്‌ത് വധുവും വരനും 
വധൂവരന്മാരുടെ സ്‌കൈ ഡൈവിങ്/ വിഡിയോ സ്ക്രീൻഷോട്ട്
വധൂവരന്മാരുടെ സ്‌കൈ ഡൈവിങ്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

‌ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ് വിവാഹം, അത് എങ്ങനൊക്കെ വെറൈറ്റി ആക്കാമെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ പരമ്പരാഗത കാഴ്ചപ്പാടുകളെ എല്ലാം മാറ്റി മറിക്കുന്നൊരു 'സാഹസിക' വിവാഹ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ആഘോഷമാകുന്നത്. 

വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി വരനും വധുവും അതിഥികൾക്കൊപ്പം മലമുകളിൽ നിന്നും സ്‌കൈ ഡൈവ് ചെയ്യുന്നതാണ് വിഡിയോ. വരനും വധുവും മല മുകളിൽ വിവാഹിതരാകാൻ കാത്തു നിൽക്കുന്നിടത്താണ് വിഡിയോയുടെ തുടക്കം. ഇവർക്കൊപ്പം പുരോഹിതനും അതിഥികളുമുണ്ട്. ഇവരുടെയും കൈ പിടിച്ച് പുരോഹിതൻ വിവാഹം പ്രഖ്യാപിക്കുന്നതിന് പിന്നാലെ വധു-വരന്മാർ കൈകൾ ചേർത്തു പിടിച്ച് താഴേക്ക് ചാടുന്നു. ഇവർക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരും കൂടി ചേര്‍ന്നതോടെ സംഭവം അതിഗംഭീരമായി.

പ്രിസില്ല ആന്റിന്റെയും ഫിലിപ്പോ ലെക്വെർസിന്റെയും സാഹസിക വിവാഹ വിഡിയോ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. എല്ലാം സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയായിരുന്നു ഇവരുടെ സ്‌കൈ ഡൈവിങ്. 'ലാലിബ്രെതമൊരദ' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വിഡിയോ വളരെ ചുരുങ്ങിയ നേരം കൊണ്ട് വൈറലായി. ദമ്പതികളുടെ സാഹസികയെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ കമന്റ് ചെയ്തു. 'എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി. എന്റെ വിവാഹത്തിനും ഇങ്ങനെ ചെയ്യണമെന്നുണ്ട്. എന്നാല്‍ അതിനുള്ള ധൈര്യമില്ല, നവവധൂവരന്മാര്‍ക്ക് ആശംസകള്‍' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത് അല്‍പം കൂടി പോയില്ലെ' എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. 'വിഡിയോ കണുമ്പോള്‍ തന്നെ ഇത്രയും ഭയം തോന്നുന്നെങ്കില്‍ അത് അനുഭവിക്കുമ്പോള്‍ എന്താകുമെന്നായിരുന്നു' മറ്റൊരാളുടെ ആശങ്ക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER