ഇഡ്ഡലി എന്ന് കേൾക്കുമ്പോൾ, തൂവെള്ള നിറത്തിൽ ആവിപറക്കുന്ന പഞ്ഞിപോലത്തെ ഇഡ്ഡലി പാത്രത്തിൽ കിടക്കുന്നതാണ് ഓർമ്മവരിക. എന്നാൽ ഒരു വെറൈറ്റിക്ക് ഇഡ്ഡലിയും നിറമൊന്ന് മാറ്റിപ്പിടിച്ചാലോ?, നീല നിറത്തിലെ ഇഡ്ഡലി തയ്യാറാക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളം ഇഡ്ഡലിമാവിൽ ചേർക്കുമ്പോഴാണ് നീല നിറം കിട്ടുന്നത്.
ഏറെ ഔഷധ ഗുണമുള്ള ശംഖുപുഷ്പത്തിൽ ധാരാളം ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിനും മുടിക്കും ആരോഗ്യപ്രദമാണ്. ഓർമശക്തി നിലനിർത്താനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ശംഖുപുഷ്പം കൊണ്ട് ചായയുണ്ടാക്കു കുടിക്കുന്നവരും ഒരുപാടുണ്ട്. ഒരു പാനിൽ വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ ശംഖുപുഷ്പത്തിന്റെ ഇതളുകൾ അടർത്തി ഇടണം. തിളയ്ക്കുമ്പോൾ വെള്ളത്തിന് നീല നിറമാകുന്നത് കാണാം. ഒരു കപ്പിലേക്ക് പകർന്ന് തണുക്കാൻ വയ്ക്കാം. ചെറുതായി തണുത്ത ശേഷം അതിൽ നാരങ്ങാനീരു കൂടി പിഴിഞ്ഞ് കുടിക്കാം.
പ്രമേഹരോഗികൾക്കും ശംഖുപുഷ്പം വളരെ നല്ലതാണ്. ഗ്ലൂക്കോസിന്റെ ആഗീരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാനും പ്രമേഹരോഗികൾക്ക് അണുബാധയുണ്ടാകുന്നത് തടയാനും ഇത് സഹായിക്കും. മാത്രമല്ല അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിച്ചുകഴിയാനും ഇതിന് കഴിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates